Advertisement

ബിജെപിയുടെ കാപട്യം മനസിലാക്കിയവരാണ് പാർട്ടി വിട്ട് കോൺഗ്രസിലേയ്ക്ക് എത്തിയത്; കെ ജെ ജോർജ് ട്വന്റിഫോറിനോട്

April 19, 2023
1 minute Read
KJ george karnataka election

ബിജെപിയുടെ കാപട്യം മനസിലാക്കിയവരാണ് പാർട്ടി വിട്ട് കോൺഗ്രസിലേയ്ക്ക് എത്തിയതെന്ന് മുൻ ആഭ്യന്തരമന്ത്രിയും കോൺഗ്രസ് മുതിർന്ന നേതാവുമായ കെ ജെ ജോർജ് ട്വന്റിഫോറിനോട്. ( KJ george karnataka election )

നിരവധി വാഗ്ധാനങ്ങൾ അവർ നൽകി. ഒന്നും നടപ്പാക്കില്ലെന്നും അധികാരത്തിന് വേണ്ടി മാത്രമായിരുന്നു പ്രഖ്യാപനങ്ങളെന്നും ആദ്യം തിരിച്ചറിഞ്ഞത് ബിജെപിയിൽ ഉള്ളവർ തന്നെയാണ്. അതാണ് കോൺഗ്രസിലേയ്ക്ക് ആളുകൾ ഒഴുകാനുണ്ടായ കാര്യം.

പിൻ വാതിലിലൂടെ അധികാരം പിടിയ്ക്കാനാണ് ബിജെപി എന്നും ശ്രമിച്ചിട്ടുള്ളതെന്നും അത് അധികകാലം നിൽക്കില്ലെന്നതിന്റെ തെളിവാണ് കർണാടകയെന്നും കെ ജെ ജോർജ് ട്വന്റിഫോറിനോട് പ്രതികരിച്ചു.

Story Highlights: KJ george karnataka election

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top