Advertisement

പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്ത് റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം

April 19, 2023
1 minute Read
Riyadh Indian Media Forum

റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം (റിംഫ്) വാര്‍ഷിക പൊതുയോഗം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ബത്ഹ അപ്പോളോ ഡിമോറ ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ പ്രസിഡന്റ് ഷംനാദ് കരുനാഗപ്പള്ളി അധ്യക്ഷത വഹിച്ചു. അഷ്‌റഫ് വേങ്ങാട്ട് ഉദ്ഘാടനം ചെയ്തു. ഷംനാദ് കരുനാഗപ്പള്ളി പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ ജലീല്‍ ആലപ്പുഴ വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു. ചീഫ് കോര്‍ഡിന്റ്റര്‍ നൗഫല്‍ പാലക്കാടന്‍, വൈസ് പ്രസിഡന്റ് ഷിബു ഉസ്മാന്‍, ജയന്‍ കൊടുങ്ങല്ലൂര്‍ എന്നിവര്‍ പ്രസംഗിച്ചു.

രക്ഷധികാരികളായ അഷ്‌റഫ് വേങ്ങാട്ട്, നജീം കൊച്ചുകലുങ്ക്, വി ജെ നസറുദ്ദീന്‍ സുലൈമാന്‍ ഊരകം എന്നിവര്‍ പുതിയ ഭരണസമതിയെ പ്രഖ്യാപിച്ചു. ഷഫീഖ് കിനാലൂര്‍ (പ്രസിഡന്റ്), നൗഫല്‍ പാലക്കാടന്‍ (ജനറല്‍ സെക്രട്ടറി), ജയന്‍ കൊടുങ്ങല്ലൂര്‍ (ട്രഷറര്‍), നാദിര്‍ ഷാ റഹിമാന്‍ (ചീഫ് കോഓര്‍ഡിനേറ്റര്‍) എന്നിവരാണ് മുഖ്യ ഭാരവാഹികള്‍. കനകലാല്‍ (വൈസ് പ്രസിഡന്റ്), ഷിബു ഉസ്മാന്‍ (ജോ. സെക്രട്ടറി), സുലൈമാന്‍ ഊരകം (അക്കാദമിക് കണ്‍വീനര്‍), മുജീബ് താഴത്തേതില്‍ (കള്‍ച്ചറല്‍ കണ്‍വീനര്‍), ഷംനാദ് കരുനാഗപ്പള്ളി (ഇവന്റ് കണ്‍വീനര്‍), ജലീല്‍ ആലപ്പുഴ (വെല്‍ഫെയര്‍ കണ്‍വീനര്‍), വി ജെ നസ്‌റുദ്ദിന്‍ (മുഖ്യ രക്ഷാധികാരി) എന്നിവരാണ് സഹഭാരവാഹികള്‍. നൗഫല്‍ പാലക്കാടന്‍ സ്വാഗതവും ജയന്‍ കൊടുങ്ങലൂര്‍ നന്ദിയും പറഞ്ഞു.

Story Highlights: Riyadh Indian Media Forum elects new office bearers

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top