മാസപ്പിറവി കണ്ടു; ഗള്‍ഫ് രാജ്യങ്ങളില്‍ നാളെ ചെറിയ പെരുന്നാള്‍; ഒമാനില്‍ ശനിയാഴ്ച
സൗദിയില്‍ മാസപ്പിറവി ദൃശ്യമായതിനാല്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നാളെ ചെറിയ പെരുന്നാള്‍ ആഘോഷിക്കും. മാസപ്പിറ കാണാത്തതിനാല്‍ ഒമാനില്‍ ശനിയാഴ്ചയാണ് പെരുന്നാള്‍.(Eid al-Fitr tomorrow at Gulf countries except Oman)
സ്‌നേഹത്തിന്റെയും സഹനത്തിന്റെയും സ്മരണകള്‍ പുതുക്കി വിശ്വാസികള്‍ ഒരു മാസത്തെ വ്രതക്കാലം അവസാനിപ്പിച്ചാണ് പെരുന്നാള്‍ ആഘോഷ രാവുകളിലേക്ക് കടക്കുന്നത്. ആകാശത്ത് മാസപ്പിറവി ദൃശ്യമാകുന്നത് നിരീക്ഷിക്കാന്‍ പൊതുജനങ്ങള്‍ക്ക് അധികൃതര്‍ നിര്‍ദേശം നല്‍കിയിരുന്നു. ഒമാനില്‍ റമദാന്‍ 30 പൂര്‍ത്തീകരിച്ച് ശവ്വാല്‍ ഒന്ന് ശനിയാഴ്ചയായിരിക്കും ഈദുര്‍ ഫിത്വര്‍ എന്ന് ഒമാന്‍ മതകാര്യ മന്ത്രാലയം അറിയിച്ചു.
Read Also:മാസപ്പിറ കണ്ടില്ല; ചെറിയ പെരുന്നാള്‍ ശനിയാഴ്ച
അതേസമയം മാസപ്പിറവി ദൃശ്യമാകാത്തതിനാല്‍ കേരളത്തില്‍ വെള്ളിയാഴ്ചയാണ് ഈദുല്‍ ഫിത്വര്‍. പാളയം ഇമാം ആണ് നാളെ റമദാന്‍ 30 പൂര്‍ത്തിയാക്കി മറ്റന്നാള്‍ ഈദുല്‍ ഫിത്വര്‍ ആയിരിക്കുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. സംസ്ഥാനത്ത് എവിടെയും മാസപ്പിറവി കണ്ടില്ലെന്ന് ഖാസിമാര്‍ അറിയിക്കുകയായിരുന്നു. ഇതോടെ മുപ്പത് ദിവസത്തെ വ്രതം പൂര്‍ത്തിയാക്കി വിശ്വാസികള്‍ ശനിയാഴ്ച ചെറിയ പെരുന്നാള്‍ ആഘോഷിക്കും.
Story Highlights:Eid al-Fitr tomorrow at Gulf countries except Oman
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here