Advertisement

ചീരയോടും മത്തിയോടും നോ പറയല്ലേ….. ഭക്ഷണത്തില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ കൊളസ്‌ട്രോളിനെ പേടിക്കണ്ട

April 20, 2023
2 minutes Read
Foods which reduce high Cholesterol

ആരോഗ്യകരമായ ജീവിതം ആഗ്രഹിക്കുന്നവരാണ് എല്ലാ മനുഷ്യരും. എന്നാല്‍ ആരോഗ്യം കാത്തുസൂക്ഷിക്കാന്‍ പരിശ്രമിക്കുന്നവര്‍ നന്നേ കുറവുമായിരിക്കും. ഉയര്‍ന്ന രക്തസമ്മര്‍ദം, രക്തത്തില്‍ പഞ്ചസാരയുടെ അളവ് കൂടുക, കൊളസ്‌ട്രോള്‍ വര്‍ധിക്കുക തുടങ്ങി നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ ജീവിതത്തിന്റെ ഭാഗമായി മാറി. ഇവയില്‍ നിന്നുള്ള പരിപൂര്‍ണ മോചനം നേടുകയാണ് ആരോഗ്യകരമായ ജീവിതം നയിക്കാന്‍ സഹായിക്കൂ. ഉയര്‍ന്ന കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ഭക്ഷണകാര്യത്തില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം: (Foods which reduce high Cholesterol)

കൊഴുപ്പുകുറയക്കുകയാണ് കൊളസ്‌ട്രോള്‍ കൂടിയ ആളുകള്‍ ശ്രദ്ധിക്കേണ്ടത്. ഇതിനായി ചില ഭക്ഷണങ്ങള്‍ ദൈനംദിന ജീവിതത്തില്‍ നിന്ന് പൂര്‍ണമായും ഒഴിവാക്കേണ്ടിവരും. അല്ലെങ്കില്‍ മാറ്റിനിര്‍ത്തേണ്ടിവരും. ശീലമില്ലാത്ത ചില ആഹാരങ്ങള്‍ നിത്യജീവിതത്തില്‍ ഉള്‍പ്പെടുത്തേണ്ടതായും വരും.

കൊഴുപ്പ് കുറയ്ക്കല്‍:

വൈറ്റമിന്‍ ഇയും ബിയും മഗ്നിഷ്യവും ധാരാളമായി അടങ്ങിയിരിക്കുന്ന ചീര ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാന്‍ വളരെയധികം സഹായിക്കും. ഉയര്‍ന്ന കൊളസ്‌ട്രോള്‍ ഉള്ളവര്‍ ചീര നിത്യവും ഭക്ഷണത്തിനൊപ്പം ശീലമാക്കുക.

ബ്ലൂബെറി ഉള്‍പ്പെടുന്ന ബെറി പഴങ്ങള്‍ കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്നവയാണ്.

ഓട്‌സ് നിത്യവും രാവിലെയോ രാത്രിയോ കഴിക്കുന്നത് കൊളസ്‌ട്രോള്‍ കുറയ്ക്കും. ആന്റ്ഓക്‌സിഡന്റുകള്‍ അടങ്ങിയ ഡാര്‍ക്ക് ചോക്ലേറ്റുകളോ ബെറി പഴങ്ങളോ ഈ സമയത്ത് ഓട്‌സിനൊപ്പം കഴിക്കുന്നത് ഉയര്‍ന്ന കൊളസ്‌ട്രോള്‍ നിയന്ത്രിക്കാന്‍ സഹായിക്കും. അവക്കാഡോ ഫ്രൂട്ടും കൊളസ്‌ട്രോള്‍ നിയന്ത്രിക്കുന്ന പഴമാണ്.

മത്സ്യങ്ങള്‍: സാല്‍മണ്‍, മത്തി, അയല തുടങ്ങിയ ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ മത്സ്യങ്ങള്‍ കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും.

Read Also: ടോയ്‌ലെറ്റിൽ മൊബൈൽ കൊണ്ടുപോകുന്നവരാണോ നിങ്ങൾ ? എങ്കിൽ നിങ്ങൾ അപകടത്തിലാണ്

നട്‌സ്: വാള്‍നട്ട്, ആല്‍മണ്ട്, ചിയ സീഡ്, പീനട്ട് തുടങ്ങിയ നട്‌സുകള്‍ കൊളസ്‌ട്രോള്‍ കുറയ്ക്കുന്നവയാണ്. ഇവയുടെ നിത്യേനയുള്ള ഉപയോഗം ഹൃദയത്തിന്റെ ആരോഗ്യം കാത്തുസൂക്ഷിക്കാനും സഹായിക്കും.

Story Highlights: Foods which reduce high Cholesterol

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top