‘എല്ലാം തന്നിലൂടെ നടക്കണമെന്ന് വി ഡി സതീശന്‍ ആഗ്രഹിക്കുന്നു’; പുതിയ പാര്‍ട്ടി പ്രഖ്യാപനം ശനിയാഴ്ചയെന്ന് ജോണി നെല്ലൂര്‍

പുതിയ പാര്‍ട്ടി പ്രഖ്യാപനം ഈ മാസം 22ന് എന്ന് ജോണി നെല്ലൂര്‍. ഇടത് വലത് മുന്നണികളില്‍ നിന്ന് പ്രമുഖ നേതാക്കള്‍ തനിക്കൊപ്പം ഉണ്ടാകുമെന്നും ജോണി നെല്ലൂര്‍ ട്വന്റിഫോറിനോട് പറഞ്ഞു. മഹാനായ നേതാവാണ് താനെന്ന് എവിടെയും പറഞ്ഞിട്ടില്ലെന്ന് വി.ഡി സതീശന് മറുപടിയായി അദ്ദേഹം സൂചിപ്പിച്ചു. ജന താല്‍പര്യമാണ് പാര്‍ട്ടി ലക്ഷ്യം. പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ചക്കുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും ജോണി നെല്ലൂര്‍ പ്രതികരിച്ചു. (Johnny nellore says he will announce new party on April 22 )
പാര്‍ട്ടി രൂപീകരണത്തിന് പിന്നില്‍ ഉറച്ച ചില ലക്ഷ്യങ്ങള്‍ ഉണ്ട്. പാര്‍ട്ടി പ്രഖ്യാപനവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. കൊച്ചിയില്‍ വച്ച് ഈ മാസം 22ന് പാര്‍ട്ടി പ്രഖ്യാപനം ഉണ്ടാകുമെന്ന് ജോണി നെല്ലൂര്‍ അറിയിച്ചു. ഇടത് വലത് മുന്നണികളില്‍ നിന്ന് പ്രമുഖ നേതാക്കള്‍ തനിക്ക് ഒപ്പം ഉണ്ടാകും. പുതിയ പാര്‍ട്ടിക്ക് ആരുമായും അയിത്തം ഇല്ലെന്നും ഡിമാന്‍ഡുകള്‍ അംഗീകരിക്കുന്നവര്‍ക്കൊപ്പം നില്‍ക്കുമെന്നും ജോണി നെല്ലൂര്‍ വ്യക്തമാക്കി.
മഹാനായ നേതാവാണ് താന്‍ എന്ന് എവിടെയും അവകാശപ്പെട്ടിട്ടില്ല. എല്ലാം തന്നിലൂടെ മാത്രം നടക്കണമെന്ന് ആഗ്രഹിക്കുന്ന നേതാവാണ് വി.ഡി സതീശന്‍ എന്നും ജോണി നെല്ലൂര്‍ പ്രതികരിച്ചു. തെരഞ്ഞെടുപ്പില്‍ മൂവാറ്റുപുഴയില്‍ നിന്ന് അങ്കമാലിയിലേക്ക്മാറ്റി മത്സരിപ്പിച്ചതില്‍ അതൃപ്തി ഉണ്ടായിരുന്നു എന്നും ജോണി നെല്ലൂര്‍ .നിഗൂഢ ലക്ഷ്യത്തോടെയല്ല നല്ല ലക്ഷ്യത്തോടെയാണ് പാര്‍ട്ടി രൂപീകരിക്കുന്നതെന്നുമാണ് പി.ജെ ജോസഫിന് ജോണി നെല്ലൂരിന്റെ മറുപടി.
പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്നതിനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട് ക്രൈസ്തവരുടെ മാത്രമല്ല എല്ലാവരുടെയും പിന്തുണ പാര്‍ട്ടിക്കുണ്ടെന്നും ജോണി നെല്ലൂര്‍ പറഞ്ഞു.
Story Highlights: Johnny nellore says he will announce new party on April 22
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here