Advertisement

പ്രതികള്‍ നോക്കിനില്‍ക്കെ സിപിഒയെ മര്‍ദിച്ച് എസ്എച്ച്ഒ; ബെല്‍റ്റിന് കുത്തിപ്പിടിച്ച് അസഭ്യം പറഞ്ഞെന്ന് പരാതി

April 20, 2023
Google News 2 minutes Read
SHO beat up CPO at Kanjirappally police station

കോട്ടയം കാഞ്ഞിരപ്പള്ളിയില്‍ സിവില്‍ പൊലീസ് ഓഫിസറെ എസ്എച്ച്ഒ മര്‍ദിച്ചതായി പരാതി. എസ്എച്ച്ഒ ഷിന്റോ പി കുര്യനെതിരെ സിപിഒ കോട്ടയം എസ്പിയ്ക്ക് പരാതി നല്‍കി. സ്റ്റേഷനില്‍ പ്രതികളും മറ്റ് പൊലീസുകാരും നോക്കി നില്‍ക്കെയായിരുന്നു മര്‍ദനമെന്നാണ് പരാതി. യൂണിഫോമിലായിരുന്ന പൊലീസുകാരന്റെ ബെല്‍റ്റില്‍ കുത്തിപ്പിടിച്ചെന്നും പരാതിയിലുണ്ട്. (SHO beat up CPO at Kanjirappally police station)

ഇന്ന് രാവിലെയാണ് സംഭവം നടന്നത്. ഒരു കേസില്‍ ഉള്‍പ്പെട്ട പ്രതിയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ തേടുന്നതിനിടെയാണ് ഷിന്റോ പി കുര്യന്‍ സിപിഒയെ മര്‍ദിക്കുന്ന സാഹചര്യമുണ്ടായത്. സിപിഒയുടെ ബെല്‍റ്റില്‍ ഷിന്റോ കുത്തിപ്പിടിയ്ക്കുകയും ശരീരമാകെ ഉലയ്ക്കുകയും ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്‌തെന്നാണ് പരാതി.

Read Also: നാളെ മുതല്‍ ട്രാഫിക് നിയമലംഘനം നടത്തിയാല്‍ എ ഐ ക്യാമറയില്‍ കുടുങ്ങും; പിഴ വിവരങ്ങള്‍ അറിയാം…

സംഭവത്തിനുശേഷം സിപിഒ കാഞ്ഞിരപ്പള്ളി ഡിവൈഎസ്പിയ്ക്ക് പരാതി നല്‍കുകയും ഡിവൈഎസ്പി സ്റ്റേഷനിലെത്തി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയും ചെയ്തു. സിപിഒയുടെ പരാതിയില്‍ കഴമ്പുണ്ടെന്ന് ഡിവൈഎസ്പിയ്ക്ക് ബോധ്യപ്പെട്ടെന്നാണ് വിവരം. പൊലീസ് ഉദ്യോഗസ്ഥനെതിരെ ഉടന്‍ നടപടിയെടുത്തേക്കുമെന്നാണ് സൂചന.

Story Highlights: SHO beat up CPO at Kanjirappally police station

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here