മസ്‌കിന്റെ സ്വപ്‌ന പദ്ധതിക്ക് തിരിച്ചടി; വിക്ഷേപണത്തിന് പിന്നാലെ സ്റ്റാര്‍ഷിപ്പ് റോക്കറ്റ് പൊട്ടിത്തെറിച്ചു

സ്റ്റാര്‍ഷിപ്പ് റോക്കറ്റ് വിക്ഷേപത്തിന് പിന്നാലെ പൊട്ടിത്തെറിച്ചു. വിക്ഷേപണത്തിന് പിന്നാലെ എന്‍ജിന്‍ വേര്‍പെടുന്നതിനിടെയാണ് പൊട്ടിത്തെറിയുണ്ടായത്. റോക്കറ്റ് വിക്ഷേപിച്ചത് നാല് മിനിറ്റിന് ശേഷം പൊട്ടിത്തെറിക്കുകയായിരുന്നു. പ്രശ്‌നം പരിഹരിച്ച് ദൗത്യം പുനരാരംഭിക്കുമെന്ന് സ്‌പേസ് എക്‌സ് അറിയിച്ചു.(Starship explodes shortly after launching)
സ്‌പേസ് എക്‌സ് സ്ഥാപകന്‍ ഇലോണ്‍ മസ്‌കിന്റെ സ്വപ്‌ന പദ്ധതിക്കാണ് തിരിച്ചടിയേറ്റത്. ലോകത്തിലെ ഏറ്റവും ശക്തിയേറിയ റോക്കറ്റാണ് നാനൂറ് അടി ഉയരമുള്ള സ്റ്റാര്‍ഷിപ്പ് റോക്കറ്റ്. 33 എന്‍ജിനുകള്‍ കൂട്ടിച്ചേര്‍ത്തുള്ള റോക്കറ്റ് ലക്ഷ്യമിടുന്നത് ചൊവ്വ, ചാന്ദ്ര ദൗത്യങ്ങളാണ്.
വിക്ഷേപിച്ച ശേഷം മൂന്ന് മിനിറ്റ് ആകുമ്പോള്‍ സ്റ്റാര്‍ഷിപ്പ് ക്യാപ്‌സൂള്‍ റോക്കറ്റ് ബൂസ്റ്ററില്‍ നിന്ന് വിട്ടുപോകേണ്ടതായിരുന്നു. എന്നാല്‍ ഇത് പരാജയപ്പെട്ടതിന് പിന്നാലെ റോക്കറ്റ് പൊട്ടിത്തെറിക്കുകയായിരുന്നു.
Story Highlights: Starship explodes shortly after launching
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here