തൃശൂര്‍ പൂരത്തിന് തിടമ്പേറ്റാന്‍ തെച്ചിക്കോട്ട്കാവ് രാമചന്ദ്രനും

തൃശൂർ പൂരത്തിൽ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിക്കും. നെയ്തലക്കാവ് ക്ഷേത്രം പൂരം എഴുന്നള്ളിപ്പിൽ രാമചന്ദ്രൻ തിടമ്പേറ്റും. 11 ആനകളാണ് നെയ്തലക്കാവ് എഴുന്നള്ളിപ്പിൽ പങ്കെടുക്കുക. 2019-ൽ ആണ് അവസാനമായി രാമചന്ദ്രൻ തൃശൂർ പൂരത്തിൻ്റെ ഭാഗമായത്. തെക്കേ ഗോപുരനട തുറക്കുന്ന ചടങ്ങിലാണ് രാമചന്ദ്രൻ പങ്കെടുത്തത്.
തൃശൂര്‍ പൂര വിളംബരത്തിന് ഇക്കുറിയും എറണാകുളം ശിവകുമാർ എന്ന കൊമ്പനാനയാണ് തെക്കേനട തള്ളിത്തുറക്കുക. കൊച്ചിൻ ദേവസ്വം ബോർഡ് വിളിച്ചു ചേർത്ത ഘടക പൂരങ്ങളുടെ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റിയാണ് എറണാകുളം ശിവകുമാർ തെക്കേ നട തള്ളിത്തുറന്ന് പൂര വിളംബരം നടത്തുക.
തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍റെ വരവോടെയാണ് ജനസാഗരമെത്തുന്ന നിലയിലേക്ക് പൂരവിളംബരം മാറിയത്. തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ തൃശൂർ പൂരത്തിലെ മറ്റ് എഴുന്നള്ളിപ്പുകളിൽ പങ്കെടുപ്പിക്കേണ്ടെന്നായിരുന്നു നേരത്തേയെടുത്ത തീരുമാനം. എറണാകുളം ശിവകുമാർ കൊച്ചിൻ ദേവസ്വം ബോര്‍ഡ് തീരുമാനിക്കുകയായിരുന്നു.
Story Highlights: Thechikottukavu Ramachandran Thrissur Pooram
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here