ആലപ്പുഴ തൃക്കുന്നപ്പുഴയിൽ അമ്മയേയും മകളെയും വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

ആലപ്പുഴ തൃക്കുന്നപ്പുഴയിൽ അമ്മയേയും മകളെയും വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തൃക്കുന്നപ്പുഴ പ്രണവം നഗറിന് കിഴക്ക് കള്ളിക്കാടൻ തറയിൽ സുരേഷിന്റെ ഭാര്യ ശുഭ, മകൾ അഞ്ജു എന്നിവരെയാണ് ഇന്നലെ രാത്രിയോടെ രണ്ട് മുറികളിലായി തൂങ്ങി മരിച്ച നിലയിൽ കണ്ടത്. ( thrikunnapuzha mother and daughter found dead )
ശുഭയുടെ ഭർത്താവ് സുരേഷ് കുമാർ വീട്ടിൽ നിന്ന് പുറത്തു പോയിരുന്നു. തിരികെ എത്തിയപ്പോഴാണ് സംഭവം കണ്ടത്. അയൽവാസികൾ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
ആത്മഹത്യ എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹം ഹരിപ്പാട് താലൂക്ക് ആശുപത്രി മോർച്ചറിയിൽ. പോസ്റ്റ്‌മോർട്ടത്തിനുശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടു നൽകും.
Story Highlights: thrikunnapuzha mother and daughter found dead
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here