Advertisement

മയക്കുവെടി വയ്ക്കാനുള്ള തീരുമാനം ഒറ്റയ്ക്കെടുത്തതല്ല; കരടി ചത്ത വിഷയത്തിൽ വിശദീകരണവുമായി വെറ്ററിനറി സർജൻ

April 20, 2023
Google News 2 minutes Read
Veterinary surgeon explains about bear death in well

തിരുവനന്തപുരം വെള്ളനാട് കരടി കിണറ്റിൽ വീണ് ചത്ത സംഭവത്തിൽ വിശദീകരണവുമായി തിരുവനന്തപുരം മൃ​ഗശാലയിലെ വെറ്ററിനറി സർജൻ ഡോ.ജേക്കബ് അല്കസാണ്ടർ. കരടിയെ മയക്കുവെടി വയ്ക്കാനുള്ള തീരുമാനം ഒറ്റയ്ക്കെടുത്തതല്ലെന്നാണ് വെറ്ററിനറി സർജന്റെ വാദം. വനംവകുപ്പ് ഉദ്യോ​ഗസ്ഥരുമായി ചർച്ച നടത്തിയിരുന്നു. കരടിയാണെന്ന് ഉറപ്പിച്ച ശേഷമാണ് വെടിവച്ചത്. മൃ​ഗസംരക്ഷണ വകുപ്പിനാണ് ഡോ.ജേക്കബ് അല്കസാണ്ടർ വിശദീകരണം നൽകിയത്.(Veterinary surgeon explains about bear death in well)

സംഭവത്തിൽ വനം വകുപ്പ് റിപ്പോർട്ട് തേടിയിരുന്നതിലാണ് ഡോക്ടറുടെ വിശദീകരണം. ചീഫ് വൈൽഡ് ലൈഫ് വാർഡനോടാണ് വനം മന്ത്രി റിപ്പോർട്ട് തേടിയത്. സംഭവം അപ്രതീക്ഷിതമെന്നു ചൂണ്ടിക്കാട്ടിയുള്ള പ്രാഥമിക റിപ്പോർട്ട് ചീഫ് വൈൽഡ് ലൈഫ് വാർഡൻ വനം വകുപ്പിന് കൈമാറിയിട്ടുണ്ട്. മുൻകരുതൽ നടപടികളിലെ വീഴ്ച്ച ചൂണ്ടിക്കാട്ടി ഹൈകോടതിയെ സമീപിക്കാനാണ് പീപ്പിൾ ഫോർ ആനിമൽ ചാപ്റ്ററിന്റെ തീരുമാനം.

Read Also: വെള്ളനാട് കരടി കിണറ്റിൽ വീണത് ആളുകളുടെ ശബ്ദം കേട്ട് ഭയന്നോടുന്നതിനിടെ; മയക്കുവെടി വെക്കാൻ തീരുമാനം

കരടിയെ മയക്കുവെടി വെയ്ക്കും മുൻപ് ആവശ്യമായ മുൻകരുതൽ സ്വീകരിച്ചില്ലെന്നും, ഫയർഫോഴ്‌സിനെ വിളിച്ചു വെള്ളം വറ്റിക്കാൻ
വൈകി തുടങ്ങിയ കാര്യങ്ങളാണ് വനം വകുപ്പിനെതിരെയുള്ള ആക്ഷേപങ്ങൾ. വിവാദമായതിനു പിന്നാലെ വനം മന്ത്രി എ.കെ. ശശീന്ദ്രൻ ചീഫ് വൈൽഡ് ലൈഫ് വാർഡനോട് റിപ്പോർട്ട് തേടുകയായിരുന്നു.

Story Highlights: Veterinary surgeon explains about bear death in well

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here