‘അന്ന് ഒരു ഫ്രാഞ്ചൈസി എന്നെ കേൾക്കാൻ പോലും തയ്യാറായില്ല; 2011ൽ ഞാൻ ചെവികൊടുത്തില്ല’: വെളിപ്പെടുത്തലുമായി വിരാട് കോലി

ഐപിഎലിലെ ഒരു ഫ്രാഞ്ചൈസിക്കെതിരെ വെളിപ്പെടുത്തലുമായി റോയൽ ചലഞ്ചേഴ്സ് താരം വിരാട് കോലി. ഐപിഎലിൻ്റെ തുടക്കകാലത്ത് ഒരു ഫ്രാഞ്ചൈസി തന്നെ കേൾക്കാൻ പോലും തയ്യാറായില്ല. 2011ൽ അവർ തിരികെവന്നപ്പോൾ താൻ ചെവികൊടുത്തില്ല. തന്നെ ഏറെ പിന്തുണച്ച റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനൊപ്പം തുടരാൻ തീരുമാനിക്കുകയായിരുന്നു എന്നും കോലി വെളിപ്പെടുത്തി. ജിയോ സിനിമയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു കോലിയുടെ വെളിപ്പെടുത്തൽ. (kohli criticizes franchise ipl)
“ഐപിഎലിലെ ആദ്യ മൂന്ന് വർഷങ്ങളിൽ അവർ എന്നെ ഏറെ പിന്തുണച്ചിരുന്നു. അതുകൊണ്ടാണ് ആർസിബിയുമായുള്ള ബന്ധം ഞാൻ ഇത്രയും വിലമതിക്കുന്നത്. നിലനിർത്തലിൻ്റെ സമയമായപ്പോൾ അവർ എന്നെ നിലനിർത്തുകയാണെന്നറിയിച്ചു. ഞാൻ റേ ജെന്നിംഗ്സിനോട് പറഞ്ഞത്, എനിക്ക് ടോപ്പ് ഓർഡറിൽ ബാറ്റ് ചെയ്യണമെന്നായിരുന്നു. ഇന്ത്യൻ ടീമിൽ ഞാൻ മൂന്നാം നമ്പറിലാണ് കളിക്കുന്നത്. അതുകൊണ്ട് എനിക്ക് മൂന്നാം നമ്പറിൽ കളിക്കണമെന്ന് പറഞ്ഞു. അവർ സമ്മതിച്ചു. അവർ എന്നിൽ വിശ്വസിച്ചു.”- കോലി പറഞ്ഞു.
Read Also: ഐപിഎൽ: ഇന്ന് രണ്ട് മത്സരങ്ങൾ; പഞ്ചാബ് ബാംഗ്ലൂരിനെയും ഡൽഹി കൊൽക്കത്തയെയും നേരിടും
“ഞാൻ പേര് പറയുന്നില്ല. ആ സമയത്ത് ഞാൻ സംസാരിച്ചിരുന്ന മറ്റൊരു ഫ്രാഞ്ചൈസി എന്നെ കേൾക്കാൻ പോലും തയ്യാറായില്ല. ഞാൻ ആ സമയത്ത് 5-6 നമ്പറിലാണ് കളിച്ചിരുന്നത്. മറ്റൊരു ഫ്രാഞ്ചൈസിയിൽ ടോപ്പ് ഓർഡറിൽ കളിക്കാൻ അവസരം ലഭിച്ചെങ്കിലോ എന്ന് കരുതിയാണ് ഞാൻ ആ ഫ്രാഞ്ചൈസിയുമായി സംസാരിച്ചത്. പിന്നീട്, 2011 സീസണു മുൻപ് ലേലം വന്നപ്പോൾ ഇതേ ഫ്രാഞ്ചൈസി എന്നോട് ലേലത്തിൽ വരാൻ ആവശ്യപ്പെട്ടു. ഞാൻ പറഞ്ഞു, പറ്റില്ല. എന്നെ പിന്തുണച്ച ഫ്രാഞ്ചൈസിക്കൊപ്പം ഞാൻ തുടരും.”- കോലി പറഞ്ഞു.
ഐപിഎലിൻ്റെ ആദ്യ സീസൺ മുതൽ ആർസിബിക്കൊപ്പമുള്ള കോലി 2013 ൽ ടീം ക്യാപ്റ്റനായി. 2021 സീസണു ശേഷം താരം ക്യാപ്റ്റസി ഒഴിഞ്ഞു. കഴിഞ്ഞ സീസൺ ഒരു ബാറ്റർ എന്ന നിലയിലും കോലിക്ക് മോശമായിരുന്നു. എന്നാൽ, ഈ സീസണിൽ കോലി മികച്ച പ്രകടനങ്ങൾ നടത്തുന്നുണ്ട്. ഓറഞ്ച് ക്യാപ്പ് പട്ടികയിൽ താരം ഇപ്പോൾ ഏഴാം സ്ഥാനത്തുണ്ട്.
Story Highlights: virat kohli criticizes franchise ipl
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here