Advertisement

ഒഴുകിനടക്കും ഈ വായനാ ലോകം; ലോകത്തിലെ ഏറ്റവും വലിയ ഫ്‌ളോട്ടിങ് പുസ്തകമേള ദുബായില്‍

April 20, 2023
2 minutes Read
World's largest floating book fair in Dubai

ലോകത്തിലെ ഏറ്റവും വലിയ ഫ്‌ളോട്ടിങ് പുസ്തകമേളയ്ക്ക് ദുബായില്‍ തുടക്കം. 10വര്‍ഷത്തിന് ശേഷമാണ് മേള ദുബായിലെത്തുന്നത്. ഈ മാസം 23 വരെ ദുബായി പോര്‍ട്ട് റാഷിദിലാണ് മേള നടക്കുന്നത്. മെയ് 17 മുതല്‍ ജൂണ്‍ അഞ്ച് വരെ അബുദാബി പോര്‍ട്ട് സായിദിലും ലോഗോസ് ഹോപ്പ് കപ്പല്‍ പുസ്തക പ്രദര്‍ശനം നടക്കും.(World’s largest floating book fair in Dubai)

അക്ഷരങ്ങളുടെ മഹാപ്രപഞ്ചം നിറച്ചുവച്ചൊഴുകിനടക്കുന്ന കപ്പലാണ് ഫ്‌ളോട്ടിങ് പുസ്തകമേള. ലോകത്തിന്റെ വിവിധയിടങ്ങളിലേക്ക് വായനയുടെ പ്രാധാന്യം ഉറക്കെ വിളിച്ചുപറഞ്ഞാണ് മേളയുടെ സംഘാടനം. പുസ്തക മേള വഴി ലഭിക്കുന്ന വരുമാനം ലോകത്തിന്റെ വിവിധയിടങ്ങളിലെ അര്‍ഹരായ ആളുകളിലേക്ക് എത്തിച്ച് കപ്പല്‍ തന്റെ വ്യത്യസ്തമായ യാത്ര തുടരുകയാണ്.

1970മുതല്‍ ലോകത്തിന്റെ വിവിധയിടങ്ങളില്‍ ലോഗോസ് ഹോപ്പ് പുസ്തകമേളയുമായി ഒഴുകിയെത്താറുണ്ട്. 150ലധികം രാജ്യങ്ങളിലെ 480 വ്യത്യസ്ത തുറമുഖങ്ങളില്‍ ഈ കപ്പലെത്തി പുസ്തകമേള നടത്തിക്കഴിഞ്ഞു. 49 ദശലക്ഷം ആളുകളാണ് ഈ കാലത്തിനിടയില്‍ ലോഗോസിലെത്തി മേള സന്ദര്‍ശിച്ചതെന്നാണ് കണക്കുകള്‍.

Read Also: അറബ് രാജ്യങ്ങളില്‍ നാളെ മാസപ്പിറവി ദൃശ്യമാകാന്‍ സാധ്യതയില്ല; ജ്യോതിശാസ്ത്ര വിദഗ്ധര്‍

നോവലുകള്‍, ചരിത്രം, സംസ്‌കാരം, മതം, രാഷ്ട്രീയം, ശാസ്ത്രം, കല തുടങ്ങി എല്ലാ മേഖലയിലെയും പുസ്തകങ്ങള്‍ കപ്പലിലെ പുസ്തകമേളയില്‍ ലഭ്യമാണ്. ഫ്‌ളോട്ടിങ് പുസ്തകമേളയില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം സൗജന്യമാണ്. ഒപ്പം നിരവധി വിനോദ പരിപാടികളും സാംസ്‌കാരിക പരിപാടികളും കപ്പലില്‍ ഒരുക്കിയിട്ടുണ്ട്.

Story Highlights: World’s largest floating book fair in Dubai

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top