Advertisement

ഡ്രൈവിങ് ലൈസന്‍സ് സ്മാര്‍ട്ട് കാര്‍ഡാക്കി മാറ്റാം; ഫീസ്, അപേക്ഷാരീതി ഇങ്ങനെ

April 21, 2023
Google News 3 minutes Read
How to change driving licence into smart card Kerala

സംസ്ഥാനത്ത് ഡ്രൈവിങ് ലൈസന്‍സുകള്‍ സ്മാര്‍ട്ടാകാനൊരുങ്ങുകയാണ്. പേപ്പറില്‍ പ്രിന്റ് ചെയ്ത് ലാമിനേറ്റ് ചെയ്ത് നല്‍കുന്ന രീതിക്ക് പകരം സ്മാര്‍ട്ട് കാര്‍ഡ് നല്‍കാനുള്ള പദ്ധതിക്ക് തുടക്കമായി. 200 രൂപ കൊടുത്ത് നിങ്ങളുടെ ഡ്രൈവിങ് ലൈസന്‍സ് സ്മാര്‍ട്ട് കാര്‍ഡാക്കി മാറ്റാവുന്നതാണ്.(How to change driving licence into smart card Kerala)

നിലവിലുള്ള ലൈസന്‍സ് ഉടമകള്‍ക്ക് പരിവാഹന്‍ വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ച് തപാല്‍ ചാര്‍ജിനൊപ്പം 200 രൂപ ഫീസ് അടച്ച് ഡ്രൈവിംഗ് ലൈസന്‍സ് സ്മാര്‍ട്ട് കാര്‍ഡാക്കി മാറ്റാം. ഒരു വര്‍ഷത്തേക്ക് മാത്രമേ ഇതില്‍ കിഴിവ് ലഭിക്കൂ. ഒരുവര്‍ഷത്തിന് ശേഷം 1300 രൂപ ഫീസായി നല്‍കണം.

റോഡ് ട്രാന്‍സ്പോര്‍ട്ട് ആന്‍ഡ് ഹൈവേ മന്ത്രാലയത്തിന്റെ മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് കാര്‍ഡ് നല്‍കിയിരിക്കുന്നത്. വാഹന രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകളും മെയ് മുതല്‍ സ്മാര്‍ട്ട് കാര്‍ഡാക്കി മാറ്റുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു.

കേവലം സ്മാര്‍ട്ട് കാര്‍ഡ് രൂപത്തിലേക്ക് മാറുന്നതിന് പുറമെ, ഏഴിലധികം സുരക്ഷ ഫീച്ചറുകളുടെ അകമ്പടിയോടെയാണ് പുതിയ പി.വി.സി. പെറ്റ് ജി കാര്‍ഡിലുള്ള ലൈസന്‍സുകള്‍ നിലവില്‍ വരുന്നത്. സീരിയല്‍ നമ്പര്‍, യു.വി. എംബ്ലം, മൈക്രോ ടെക്സ്റ്റ്, ഹോട്ട് സ്റ്റാമ്പ്ഡ് ഹോളോഗ്രാം, ഒപ്റ്റിക്കല്‍ വേരിയബിള്‍ ഇങ്ക്,ക്യൂ.ആര്‍. കോഡ് എന്നിങ്ങനെയുള്ള ഏഴ് സുരക്ഷ ഫീച്ചറുകളാണ് കേരളം നല്‍കുന്ന പുതിയ പുതിയ ലൈസന്‍സ് കാര്‍ഡില്‍ നല്‍കുക.

Read Also: കൊയിലാണ്ടിയില്‍ ഐസ്‌ക്രീം കഴിച്ച് വിദ്യാര്‍ത്ഥി മരിച്ച സംഭവം; നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ 24ന്

കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിന്റെ മാനദണ്ഡ പ്രകാരമാണ് കേരളത്തിന്റെ പുതിയ ലൈസന്‍സ് കാര്‍ഡ് ഡിസൈന്‍ ചെയ്തിരിക്കുന്നത്.സംസ്ഥാന ധനകാര്യ മന്ത്രിയാണ് പി.വി.സി. പെറ്റ്ജി ഡ്രൈവിങ്ങ് ലൈസന്‍സ് ഏറ്റുവാങ്ങുന്നത്.ലൈസന്‍സ് സ്മാര്‍ട്ട് കാര്‍ഡ് രൂപത്തിലേക്ക് മാറുന്നതിന് സമാനമായി സമീപ ഭാവിയില്‍ വാഹനങ്ങളുടെ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റും കാര്‍ഡ് രൂപത്തിലേക്ക് മാറ്റാനാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ തീരുമാനം.

Story Highlights: How to change driving licence into smart card Kerala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here