പ്രതിദിന കൊവിഡ് കേസിൽ നേരിയ കുറവ്; 11,692 പേർക്ക് വൈറസ് ബാധ, 19 മരണം

തുടർച്ചയായ രണ്ട് ദിവസത്തെ വർദ്ധനവിന് ശേഷം, രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളിൽ നേരിയ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയിൽ 11,692 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം വെള്ളിയാഴ്ച 19 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഏപ്രിൽ 20 ന് 12,591 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. (India records 11,692 new Covid cases, 19 deaths)
കഴിഞ്ഞ 24 മണിക്കൂറിനിടെ ആകെ 2,29,739 ടെസ്റ്റുകൾ നടത്തി. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 5.09 ശതമാനവും, പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 5.33 ശതമാനവുമാണ്. രാജ്യത്തെ ആകെ സജീവ കേസുകളുടെ എണ്ണം 66,170 ആയി ഉയർന്നു. ഇന്നലെ 10,780 പേർ കൊവിഡിൽ നിന്നും സുഖം പ്രാപിച്ചു. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 4,42,72,256 ആയി.
രാജ്യവ്യാപക വാക്‌സിനേഷൻ ഡ്രൈവിന് കീഴിൽ ഇതുവരെ 220.66 കോടി ഡോസ് കൊവിഡ് വാക്‌സിൻ വിതരണം ചെയ്തു.
Story Highlights: India records 11,692 new Covid cases, 19 deaths
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here