Advertisement

വന്ദേഭാരത് ഇടിച്ചു തെറിപ്പിച്ച പശു പതിച്ച് ട്രാക്കിൽ മൂത്രമൊഴിക്കുകയായിരുന്ന വ്യക്തി മരിച്ചു

April 21, 2023
3 minutes Read
vande bharat and cows on track

രാജസ്ഥാനിലെ അൽവാറിൽ വന്ദേഭാരത് ഇടിച്ചു തെറിപ്പിച്ച പശു ദേഹത്ത് പതിച്ച മരണം. റയിൽവെ ട്രാക്കിന് സമീപം മൂത്രമൊഴിക്കുകയായിരുന്ന ശിവദയാൽ ശർമ്മയാണ് മരിച്ചത്. കഴിഞ്ഞ ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. കാളി മോറി ഗേറ്റിൽ നിന്ന് വരുകയായിരുന്നു ട്രെയിൻ ട്രാക്കിൽ ഒരു പശുവിനെ ഇടിക്കുകയിരിക്കുന്നു. ഇടി കൊണ്ട് തെറിച്ച പശു ട്രാക്കിൽ മൂത്രമൊഴിക്കുകയായിരുന്ന ശിവദയാൽ ശർമയുടെ ദേഹത്തേയ്ക്ക് വീഴുകയായിരുന്നു. സംഭവസഥലത്ത് വെച്ച് തന്നെ ശിവദയാൽ മരിച്ചതായി ബന്ധുക്കൾ പറഞ്ഞു. ശിവദയാലിന്റെ മൃതദേഹം ബുധനാഴ്ച രാവിലെ ജില്ലാ ആശുപത്രിയിലേക്ക് പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. Man Urinating on Tracks Killed by Cow Hit by Vande Bharat Train

ഇന്ത്യയിൽ ഓടുന്ന വന്ദേ ഭാരത് ട്രെയിനുകൾ റയിൽവേ ട്രാക്കുകളിൽ അലഞ്ഞു തിരിയുന്ന കന്നുകാലികളെ ഇടിക്കുന്നത് ഇതാദ്യമല്ല. മുംബൈ മുതൽ ഗുജറാത്ത് വരെയുള്ള റൂട്ടിൽ ഇത്തരത്തിലുള്ള ധാരാളം അപകടങ്ങൾ നടക്കുന്നത് സ്ഥിരകാഴ്ചയാണ്. ഉത്ഘാടനം ചെയ്ത് ദിവസങ്ങൾക്കുള്ളിൽ മുംബൈ-ഗാന്ധിനഗർ വന്ദേ ഭാരത് സൂപ്പർഫാസ്റ്റ് എക്‌സ്പ്രസ് ട്രെയിനിന് കന്നുകാലികളുമായി കൂട്ടിയിടിച്ച് ചെറിയ കേടുപാടുകൾ സംഭവിച്ചിരുന്നു. മാത്രമല്ല, തൊട്ടടുത്ത ദിവസം തന്നെ ഇതേ ട്രെയിൻ ഗുജറാത്തിലെ ആനന്ദ് സ്റ്റേഷന് സമീപം മറ്റൊരു പശുവിനെ ഇടിക്കുകയും മുന്നിലെ പാനലിന് തകരാർ സംഭവിക്കുയും ചെയ്തു.

Read Also: ‘വന്ദേഭാരത് ഫ്ളാഗ് ഓഫിനായി കാത്തിരിക്കുന്നു’; വികസനം രാഷ്ട്രീയത്തിന് അതീതമെന്ന് ശശി തരൂര്‍

വന്ദേ ഭാരത് എക്സ്പ്രെസുകൾ മണിക്കൂറിൽ 130 മുതൽ 160 കിലോമീറ്റർ വേഗതയിലോടുന്നതിനാൽ ട്രാക്കിലേക്ക് കയറുന്ന കന്നുകാലികളെ രക്ഷിക്കാൻ സാധിക്കില്ലെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. എന്നാൽ, ഈ വിഷയം മനസ്സിൽ ഉണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. അതേസമയം, പാളത്തിൽ മൃഗങ്ങൾ കയറുന്നത് തടയുന്നതിനും അപകടങ്ങൾ ഒഴിവാക്കുന്നതിനും 620 കിലോമീറ്ററിലധികം ദൈർഘ്യമുള്ള മുംബൈ-അഹമ്മദാബാദ് ട്രങ്ക് റൂട്ടിൽ മെറ്റൽ ഫെൻസിങ് സ്ഥാപിക്കാൻ പശ്ചിമ റെയിൽവേ തീരുമാനിച്ചു.

Story Highlights: Man Urinating on Tracks Killed by Cow Hit by Vande Bharat Train

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top