Advertisement

പൂഞ്ച് ഭീകരാക്രമണം: അന്വേഷണം എൻഐഎ ഏറ്റെടുത്തു, സ്ഥിതി​ഗതികൾ വിലയിരുത്തി പ്രധാനമന്ത്രി

April 21, 2023
Google News 2 minutes Read
Poonch terror attack: NIA takes over investigation, PM assesses situation

ജമ്മു കശ്മീരിലെ പൂഞ്ചിൽ ഭീകരാക്രമണത്തിൽ അഞ്ചു സൈനികർ വീരമൃത്യു വരിച്ച സംഭവത്തിന്റെ അന്വേഷണം എൻഐഎ ഏറ്റെടുത്തു. നടന്നത് ഭീകരാക്രമണമാണെന്ന് സൈന്യം സ്ഥിരീകരിച്ചതിന് പിന്നാലെയാണ് അന്വേഷണം ഏറ്റെടുക്കാൻ എൻഐഎ തീരുമാനിച്ചത്. ഭീകരാക്രമണത്തിന് പിന്നാലെ കനത്ത ജാഗ്രതയിലാണ് ജമ്മു കശ്മീർ.

ഇന്നലെ ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെയാണ് ആക്രമണം ഉണ്ടായത്. നിയന്ത്രണ രേഖയ്ക്ക് സമീപത്തെ വനമേഖലയിലൂടെ കടന്നുപോകുന്ന ഹൈവേയിലാണ് ആക്രമണം നടന്നത്. ബിംബർ ​ഗലിയിൽ നിന്ന് പൂഞ്ചിലേക്ക് വരികയായിരുന്നു വാഹനം. ഭീകരരുടെ ​ഗ്രനേഡ് ആക്രമണത്തിൽ ട്രക്കിന് തീപിടിച്ചാണ് ആളപായം ഉണ്ടായത്. ഇന്നലെ തന്നെ എൻഐഎ സംഘം സ്ഥലത്ത് പരിശോധന നടത്തിയിരുന്നു.

അടുത്ത മാസം ജി 20 യുടെ ഭാഗമായുള്ള പരിപാടി ജമ്മു കശ്മീരിൽ നടക്കാനിരിക്കെ ഉണ്ടായ സംഭവത്തെ അതീവ ഗൗരവത്തോടെയാണ് കേന്ദ്ര സർക്കാർ കാണുന്നത്. ആക്രമണം നടത്തിയ ഭീകരർക്കായി സൈന്യത്തിൻറെ തെരച്ചിൽ തുടരുകയാണ്. അതിനിടെ പൂഞ്ചിലെ സ്ഥിതി​ഗതികൾ പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രതിരോധമന്ത്രി രാജ്നാഥ് സിംഗും വിലയിരുത്തി.

Story Highlights: Poonch terror attack: NIA takes over investigation, PM assesses situation

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here