Advertisement

സോണിയ ഗാന്ധിയുടെ ബന്ധുവിന്റെ സ്വത്ത് തട്ടിയെടുക്കാൻ അതിഖ് ശ്രമിച്ചതായി റിപ്പോർട്ട്

April 22, 2023
Google News 3 minutes Read
Atiq Ahmad once tried to grab property of Gandhis' relative in Lucknow_ Reports

കൊല്ലപ്പെട്ട ഗുണ്ടാസംഘം നേതാവ് അതിഖ് അഹമ്മദ് സോണിയ ഗാന്ധിയുടെ ബന്ധുവിന്റെ സ്വത്ത് തട്ടിയെടുക്കാൻ ശ്രമിച്ചതായി റിപ്പോർട്ട്. സമാജ്‌വാദി പാർട്ടിയുടെ പാർലമെന്റ് അംഗമായിരിക്കെയാണ് വീരഗാന്ധിയുടെ ഏക്കർ കണക്കിന് ഭൂമി തട്ടിയെടുക്കാൻ അതിഖ് ശ്രമിച്ചത്. (Atiq Ahmad once tried to grab property of Gandhis’ relative: Reports)

ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. റിപ്പോർട്ട് പ്രകാരം 2007-ലാണ് സംഭവം. പ്രയാഗ്രാജിലെ ഒരു പ്രമുഖ കുടുംബമാണ് വീരഗാന്ധിയുടേത്. ഫിറോസ് ഗാന്ധിയുടെ കുടുംബത്തിൽ പെട്ടയാളാണ് വീര ഗാന്ധി. ഉത്തർപ്രദേശ് പ്രയാഗ്‌രാജിലെ സിവിൽ ലൈൻസ് ഏരിയയിലുള്ള സ്വത്ത് അതിഖ് തന്റെ അനുയായികൾ വഴി അനധികൃതമായി കൈവശപ്പെടുത്തിയിരുന്നു. ഈ ഭൂമിയുടെ തൊട്ടടുത്തായിരുന്നു വീരഗാന്ധിയുടെ കൊട്ടാരം ടാക്കീസ്.

ഈ സമയം സമാജ്‌വാദി പാർട്ടിയിൽ നിന്നുള്ള ഫുൽപൂരിലെ എംപിയായിരുന്നു അതിഖ് അഹമ്മദ്. സംഭവത്തിന് ശേഷം അതിഖിനെതിരെ നടപടി ആവശ്യപ്പെട്ട് വീരഗാന്ധി അന്ന് യുപി ഭരിച്ചിരുന്ന എസ്പി സർക്കാരിനെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതോടെ ഡൽഹിയിലേക്ക് പോകുകയും കോൺഗ്രസ് നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിന്റെ ഇടപെടൽ തേടുകയും ചെയ്തു. അന്ന് യുപിഎയുടെ അധ്യക്ഷയായിരുന്നു സോണിയ.

സോണിയ ഗാന്ധിയുടെ ഇടപെടലിനെ തുടർന്നാണ് വീരയ്ക്ക് ഭൂമി തിരികെ ലഭിച്ചത്. വീരഗാന്ധിയുടെ കുടുംബത്തിന് പ്രയാഗ്‌രാജിൽ നിരവധി ഭൂമിയുണ്ടെന്ന് മുൻ ഇൻസ്‌പെക്ടർ ജനറൽ (ഐജി) ലാൽജി ശുക്ല പറയുന്നു. പാലസ് ടാക്കീസിന് പിന്നിലെ ഭൂമി പിടിച്ചെടുക്കാൻ അതിഖിന് ആഗ്രഹിച്ചിരുന്നു. ഒരു പരീക്ഷണം എന്ന നിലയിലാണ് അദ്ദേഹം ശ്രമിച്ചത്. വിജയിച്ചിരുന്നെങ്കിൽ വീരഗാന്ധിയുടെ ഉടമസ്ഥതയിലുള്ള മറ്റ് ഭൂമികൾ പിടിച്ചെടുക്കാൻ അതിഖ് ശ്രമിക്കുമായിരുന്നു എന്നും ലാൽജി ശുക്ല കൂട്ടിച്ചേത്തു.

Story Highlights: Atiq Ahmad once tried to grab property of Gandhis’ relative: Reports

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here