സഭാ സൗഹൃദം ഈസ്റ്റർ ദിനത്തിൽ തുടങ്ങിയതല്ല, ബിജെപിയുടെ ക്രൈസ്‌തവ സഭാ സൗഹൃദം നേരത്തെ ഉള്ളത്; കെ.സുരേന്ദ്രൻ [24 Exclusive]

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഭീഷണിക്കത്ത് വന്ന ഉടനെ തന്നെ പരാതി കൊടുത്തിരുന്നുവെന്ന് ബി ജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. തങ്ങൾ വാർത്തയാക്കണമെന്ന് ഉദ്ദേശിച്ചിട്ടില്ല. ഇൻ്റലിജൻസ് റിപ്പോർട്ട് ചോർന്നത് ഗുരുതരമായ വിഷയമാണ്. ഗവൺമെൻ്റിന് സുരക്ഷാ വീഴ്ച്ചയാണ് സംഭവിച്ചത്. സുരക്ഷ ചുമതലകളുള്ള ഉദ്യോഗസ്ഥരുടെ പേരുവിവരങ്ങൾ വരെ ചോർന്നത് എങ്ങനെയാണ്. പൊലീസ് ഇതെല്ലാം ലാഘവത്തോടെയാണ് കൈകാര്യം ചെയ്യുന്നതെന്ന് അദ്ദേഹം ട്വന്റി ഫോറിനോട് പറഞ്ഞു.
മാവോയിസ്റ്റുകളെ പരസ്യമായി പിന്തുണയ്ക്കുന്ന സർക്കാരാണിത്. മുന്നണിയിലെ ഘടകകക്ഷിയായ സി പി ഐ മാവോയിസ്റ്റുകളെ പരസ്യമായി പിന്തുണച്ചു. ഇൻറലിജൻസ് റിപ്പോർട്ടിൽ പരാമർശിച്ച സംഘടനകളുടെ നേതാക്കളെ കരുതൽ തടങ്കലിൽ വെച്ചോ?. ഇതിനു മുൻപും പ്രധാനമന്ത്രിയുടെ സന്ദർശനത്തിൽ സുരക്ഷാ വീഴ്ച്ചയുണ്ടായിട്ടുണ്ടെന്ന് കെ സുരേന്ദ്രൻ ആരോപിച്ചു.
ക്രൈസ്തവ സഭ സൗഹൃദം കുറച്ച് കാലമായി ഉള്ളതാണ്. അത് ഈ ഈസ്റ്റർ ദിനത്തിൽ തുടങ്ങിയതല്ല. ബിജെപി അധികാരത്തിൽ ഇരിക്കുന്നത് കൊണ്ടാണ് പി എഫ് ഐ നിരോധിച്ചത്. കേരളത്തിൽ ഹിന്ദു – ക്രിസ്ത്യൻ വേട്ടയാണ് പിഎഫ്ഐ ഉദ്ദേശിച്ചത്. പലയിടങ്ങളിലും ഈദ് ദിനത്തിൽ മുസ്ലീം ഭവനങ്ങളിൽ സന്ദർശനം നടത്തിയിട്ടുണ്ടെന്ന് സുരേന്ദ്രൻ വ്യക്തമാക്കി. മുസ്ലീം സമുദായവുമായുള്ള പരസ്പര സഹകരണത്തിന് സമയമെടുക്കും. കേരളത്തിലെ ക്രൈസ്തവ ജനസംഖ്യ കുറഞ്ഞ് വരികയാണെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. ഹിന്ദുക്കളുടെയും ജനനനിരക്ക് കുറയുന്നു. മുസ്ലീം വിഭാഗത്തിനിടയിൽ മാത്രമാണ് വർധന. മുസ്ലീം സമുദായ നേതൃത്വം നരേന്ദ്ര മോദിയെ കണ്ണടച്ച് എതിർക്കുകയാണ്. സിപിഐഎം – കോൺഗ്രസ് പാർട്ടികളാണ് ഇതിന് പിന്നിലെന്ന് അദ്ദേഹം ആരോപിച്ചു.
മോഹൻ ഭാഗവത് പറയാത്ത കാര്യങ്ങളാണ് വാർത്തയായി വരുന്നത്. ഡൽഹിയിലെ ക്രൈസ്തവ സഭ സമരം കോൺഗ്രസും എഎപി യും സ്പോൺസർ ചെയ്തതാണ്. കേരളത്തിലെ എത്ര സഭകൾ സമരത്തിൽ പങ്കെടുത്തന്ന് കെ സുരേന്ദ്രൻ ചോദിച്ചു. ക്രൈസ്തവ സഭാ സന്ദർശനം വോട്ട് ലഭിക്കുന്നത് മേൽത്തട്ടിലെ സന്ദർശനം കൊണ്ടല്ല. എൻപിപി നിലപാട് വ്യക്തമാക്കിയാൽ അപ്പോൾ നിലപാട് പറയാണെന്ന് അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയുടെ യുവം പരിപാടി രാഷ്ട്രീയ മാനം കൊടുത്തത് എൽഡി എഫും യുഡിഎഫും, തങ്ങൾ രാഷ്ട്രീയ പരിപാടി ഉദ്ദേശിച്ചിട്ടേയില്ലെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി.
Story Highlights: K surendran About Christian-BJP relationship
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here