ഇസ്ലാം സമാധാനത്തിന്റെ മതം, തീവ്രവാദത്തെ വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും പരാജയപ്പെടുത്തണം: കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍
ചെറിയ പെരുന്നാള്‍ ദിനത്തില്‍ ആശംസകള്‍ നേര്‍ന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍. ആഘോഷങ്ങളില്‍ ലഹരി കലര്‍ത്തരുതെന്നും വാക്കുകൊണ്ട് മാത്രമല്ല പ്രവൃത്തി കൊണ്ടും തീവ്രവാദത്തെ ഇല്ലാത്താക്കണമെന്നും കാന്തപുരം ഓര്‍മിപ്പിച്ചു. (Kanthapuram a p aboobecker musliyar eid ul fitr message)
ഇസ്ലാം സമാധാനത്തിന്റെ മതമാണെന്ന് എല്ലാവരും ഓര്‍ക്കണമെന്നാണ് വിശ്വാസികളോട് കാന്തപുരം പറയുന്നത്. തീവ്രവാദത്തോടും ലഹരിയോടും വിട ചൊല്ലല്‍ ആകണം ഈ പെരുന്നാള്‍ സന്ദേശം. തീവ്രവാദവും അക്രമങ്ങളും ഇസ്ലാം അംഗീകരിക്കുന്നില്ല. രാജ്യത്തിന്റെ സമാധാനത്തിനു വേണ്ടി വിശ്വാസികള്‍ പ്രവര്‍ത്തിക്കണം. വാക്ക് കൊണ്ട് മാത്രമല്ല പ്രവര്‍ത്തി കൊണ്ട് തീവ്രവാദത്തെ ഇല്ലാതാക്കണം. ട്വന്റിഫോര്‍ പ്രേക്ഷകര്‍ക്ക് ആശംസകള്‍ നേരുന്നതായും കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ ട്വന്റിഫോര്‍ ന്യൂസിന് അനുവദിച്ച അഭിമുഖത്തിലൂടെ പറഞ്ഞു.
പെരുന്നാള്‍ ഭൗതികമായ ആനന്ദത്തിനുവേണ്ടിയുള്ളതല്ലെന്ന് കാന്തപുരം വിശ്വാസികളെ ഓര്‍മിപ്പിച്ചു. വിശപ്പുള്‍പ്പെടെ സഹിച്ചും പൊറുത്തും സുഖങ്ങള്‍ ത്യജിച്ചും ഒരുമാസക്കാലം നോമ്പുനോറ്റതിന് അള്ളാഹു നല്‍കിയ ഒരു പുണ്യദിവസമാണ് പെരുനാളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Story Highlights: Kanthapuram a p aboobecker musliyar eid ul fitr message
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here