80 ലക്ഷത്തിന്റെ ഭാഗ്യശാലിയെ ഇന്നറിയാം; കാരുണ്യ ലോട്ടറി നറുക്കെടുപ്പ് ഇന്ന്

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ എല്ലാ ശനിയാഴ്ചയും നറുക്കെടുപ്പ് നടക്കുന്ന കാരുണ്യ ഭാഗ്യക്കുറിയുടെ (KR 598) ഫലം ഇന്നറിയാം. ഉച്ചയ്ക്ക് 2.55ന് തിരുവനന്തപുരത്തെ ഗോര്‍ഖി ഭവനില്‍ വച്ചാണ് നറുക്കെടുപ്പ്. (Kerala lottery live updates Karunya lottery KR 598)
ഒന്നാം സമ്മാനം 80 ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനം 8,000 രൂപയുമാണ്. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയും നാലാം സമ്മാനം 5,000 രൂപയും അഞ്ചാം സമ്മാനം ആയിരം രൂപയുമാണ്. ആറും ഏഴും സമ്മാനമായി 500, 100 രൂപ വീതം ലഭിക്കും.
30 ശതമാനം നികുതി തുകയും 10 ശതമാനം ഏജന്റ് കമ്മിഷനും കഴിഞ്ഞുള്ള തുക ഭാഗ്യശാലിയ്ക്ക് സ്വന്തമാകും. അയ്യായിരം രൂപയ്ക്ക് മുകളിലുള്ള സമ്മാന തുകകള്‍ ബാങ്കിലെ ലോട്ടറി വകുപ്പിലെ തിരിച്ചറിയല്‍ രേഖയ്‌ക്കൊപ്പം സമര്‍പ്പിച്ച് പണം വാങ്ങാവുന്നതാണ്.
Story Highlights: Kerala lottery live updates Karunya lottery KR 598
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here