യാത്രയുടെ സൗന്ദര്യം; ഖജുരാഹോ ഡ്രീംസ് ട്രെയിലർ പുറത്ത്
സേതുവിൻ്റെ തിരക്കഥയിൽ നവാഗതനായ മനോജ് വാസുദേവ് സംവിധാനം ചെയ്യുന്ന ഖജുരാഹോ ഡ്രീംസ് എന്ന സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി. അർജുൻ അശോകൻ, ഷറഫുദ്ദീൻ, ശ്രീനാഥ് ഭാസി, അദിതി രവി തുടങ്ങിയവർ മുഖ്യ കഥാപാത്രങ്ങളായി എത്തുന്ന സിനിമയുടെ ട്രെയിലർ മോഹൻലാൽ, ടൊവിനോ തോമസ്, ഉണ്ണി മുകുന്ദൻ, കീർത്തി സുരേഷ് എന്നീ താരങ്ങൾ തങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെയാണ് റിലീസ് ചെയ്തത്.
യാത്രയും പ്രണയവുമാണ് സിനിമയുടെ പ്രമേയം. മധ്യപ്രദേശിലെ പ്രസിദ്ധ ക്ഷേത്രമായ ഖജുരാഹോ ക്ഷേത്രമാണ് ചിത്രത്തിൻ്റെ പ്രധാന ലൊക്കേഷനുകളിൽ ഒന്ന്. ക്ഷേത്രത്തിൽ പേരിൽ നിന്നാണ് ചിത്രത്തിൻ്റെ പേരുവന്നത്. ധ്രുവൻ, അതിദി രവി, രാജ് അർജുൻ, ജോണി ആന്റണി, ചന്തുനാഥ്, സോഹൻ സീനുലാൽ, സാദിഖ്, വർഷാ വിശ്വനാഥ്, നൈന സർവ്വാർ, രക്ഷ തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നു.
ഗുഡ് ലൈൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ എം.കെ. നാസറാണ് ചിത്രം നിർമ്മിക്കുന്നത്. ഗോപിസുന്ദറാണ് ചിത്രത്തിന്റെ സംഗീതവും പശ്ചാത്തലസംഗീതവും നിർവഹിച്ചിരിക്കുന്നത്. പ്രദീപ് നായർ ഛായാഗ്രഹണം. ലിജോ പോൾ എഡിറ്റിംഗ്.
Story Highlights: khajuraho dreams trailer released
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here