മോദി പങ്കെടുക്കുന്ന ‘യുവം’ പരിപാടിയിൽ ഒരു ലക്ഷത്തിലേറെ യുവതി യുവാക്കൾ എത്തും; യുവമോർച്ച സംസ്ഥാന പ്രസിഡൻറ്

പ്രധാനമന്ത്രി നരേന്ദ്രമോദി കൊച്ചിയിൽ യുവാക്കളെ അണിനിരത്തി നടത്തുന്ന യുവം പരിപാടിയിൽ ഒരു ലക്ഷത്തിലേറെ യുവതി യുവാക്കൾ എത്തുമെന്ന് യുവമോർച്ച സംസ്ഥാന പ്രസിഡൻറ് പ്രഫുൽ കൃഷ്ണർ.
രജിസ്ട്രേഷൻ ഒന്നര ലക്ഷത്തോളം ആയി. പ്രധാനമന്ത്രി കേരളത്തിലെ യുവാക്കളെ കാണുന്നതിൽ എന്തിനാണ് ഡിവൈഎഫ്ഐക്ക് ഭയം. ഡിവൈഎഫ്ഐക്ക് ഉള്ള മറുപടി യുവമോർച്ചയുടെ ഏതെങ്കിലും പഞ്ചായത്ത് പ്രസിഡൻ്റ് നൽകുമെന്ന് അദ്ദേഹം പ്രതികരിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദി കൊച്ചിയിൽ യുവാക്കളെ അണിനിരത്തി നടത്തുന്ന സംവാദത്തെ രാഷ്ട്രീയമായി പ്രതിരോധിക്കാനൊരുങ്ങിയിരിക്കുകയാണ് സിപിഐഎം. കൊച്ചി പരിപാടിയുടെ തൊട്ട് തലേന്ന് ഡിവൈഎഫ്ഐയുടെ ബാനറിൽ സംഘടിപ്പിക്കുന്ന സംസ്ഥാന വ്യാപക റാലിയിൽ അഞ്ച് ലക്ഷത്തോളം യുവാക്കളെ പങ്കെടുപ്പിക്കാനാണ് തീരുമാനം.
യുവാക്കളെ ആകര്‍ഷിക്കാൻ ബിജെപി നടത്തുന്ന ശ്രമങ്ങളെ രാഷ്ട്രീയമായി തന്നെ നേരിടാനാണ് സിപിഎമ്മിന്‍റെ നീക്കം. ഡിവൈഎഫ്ഐയെ മുൻനിര്‍ത്തിയാണ് സിപിഐഎമ്മിന്‍റെ പ്രതിരോധം. പ്രധാനമന്ത്രിയോടുള്ള നൂറ് ചോദ്യങ്ങളുമായാണ് 23 ന് ഡിവൈഎഫ്ഐ സംസ്ഥാന വ്യാപക റാലി സംഘടിപ്പിക്കുന്നത്.
ഇതിനിടെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ യുവജന ദ്രോഹ, കര്‍ഷക ദ്രോഹ നടപടികള്‍ക്കെതിരെ മേയ് മാസത്തില്‍ കൊച്ചിയില്‍ കൂറ്റന്‍ യുവജന സമ്മേളനം നടത്താന്‍ കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ തീരുമാനമായി. രാഹുല്‍ ഗാന്ധി ഇതില്‍ പങ്കെടുക്കും. തൊഴിലില്ലായ്മ സൃഷ്ടിക്കുന്ന കേന്ദ്രത്തിന്റെ സാമ്പത്തിക നയങ്ങളും സംസ്ഥാന സര്‍ക്കാരിന്റെ ജനദ്രോഹ നടപടികളും സമ്മേളനത്തില്‍ തുറന്നുകാട്ടും. പ്രധാനമന്ത്രി മോദിയെ പങ്കെടുപ്പിച്ച് ബിജെപി സംഘടിപ്പിക്കുന്ന യുവം എന്ന പരിപാടിക്ക് ബദലായാണ് ഇത്തരമൊരു സംഗമം സംഘടിപ്പിക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ പറഞ്ഞു.
Story Highlights: More than 1 lakh youth will attend the ‘Yuvam’ program
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here