പെരുന്നാൾ ദിവസം ഉമ്മയോട് ഫോണിൽ സംസാരിക്കവെ വാഹനാപകടം; മലയാളി യുവാവ് ഉമ്മുൽഖുവൈനിൽ മരിച്ചു

ഉമ്മുൽഖുവൈനിൽ മലയാളി യുവാവ് വാഹനമിടിച്ചു മരിച്ചു. വളാഞ്ചേരി പൂക്കാട്ടിരി സ്വദേശി ടി ടി ജസീമാണ് (32) മരിച്ചത്. റിട്ട. ഡി വൈ എസ് പി ടി ടി അബ്ദുൽജബ്ബാറിന്റെ മകനാണ്. റോഡരികിൽ ഉമ്മായോട് ഫോണിൽ സംസാരിച്ചു നിൽക്കവേ നിയന്ത്രണം വിട്ടു വന്ന വാഹനം ഫുട്പാത്തിലേക്ക് പാഞ്ഞുകയറുകയായിരുന്നു.
ദുബായിൽ എഞ്ചിനീയറായി ജോലി ചെയ്യുന്ന ജസീം കുടുംബത്തോടൊപ്പം ഉമ്മുൽഖുവൈനിൽ ഈദ് ആഘോഷിക്കാൻ എത്തിയതാണ്. ഉമ്മുൽഖുവൈൻ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിക്കാൻ നടപടി പുരോഗമിക്കുന്നു.ഭാര്യ: സീനത്ത്. മക്കൾ: യമിൻ മരക്കാർ, ഫിൽഷ. മാതാവ്: റംല
Story Highlights: Native from Malappuram died Accident at Umm Al Quwain
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here