കണ്ണൂരില്‍ നായാട്ടിനിറങ്ങിയ റിസോര്‍ട്ട് ഉടമ വെടിയേറ്റ് മരിച്ചു

കണ്ണൂര്‍ കാഞ്ഞിരകൊല്ലിയില്‍ റിസോര്‍ട്ട് ഉടമ വെടിയേറ്റ് മരിച്ചു. കാഞ്ഞിരക്കൊല്ലി ഏലപ്പാറയിലെ പരത്തനാല്‍ ബെന്നി(55)ആണ് വെടിയേറ്റ് മരിച്ചത്. നായാട്ടിനിടെ അബദ്ധത്തില്‍ വെടി പൊട്ടിയതാണ് മരണകാരണമെന്ന് നിഗമനം. ഇന്നലെ രാത്രിയിലാണ് സംഭവം നടന്നത്. കാഞ്ഞിരക്കൊല്ലിയിലെ അരുവി റിസോര്‍ട്ട് ഉടമയാണ് ബെന്നി. (Owner of a resort was shot dead in Kannur)
നായട്ടിന് ഇറങ്ങിയ ബെന്നിയ്‌ക്കൊപ്പം മറ്റ് രണ്ടുപേര്‍ കൂടി ഉണ്ടായിരുന്നു. തോക്ക് പാറയുടെ മുകളില്‍ വച്ചപ്പോള്‍ അബദ്ധത്തില്‍ വെടിപൊട്ടിയതാണെന്നാണ് ഇവര്‍ പറയുന്നത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണങ്ങള്‍ നടന്നുവരികയാണ്.
Story Highlights: Owner of a resort was shot dead in Kannur
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here