വന്ദേഭാരത് ഏപ്രിൽ 25ന് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും; ഉദ്ഘാടന ദിവസം 14 സ്റ്റോപ്പുകൾ

തിരുവനന്തപുരം – കാസർഗോഡ് വന്ദേഭാരത് എക്സ്‌പ്രെസിന്റെ ഔദ്യോഗിക ഫ്ലാഗ് ഓഫ് ഏപ്രിൽ 25ന് പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിക്കും. തിരുവനന്തപുരം സെൻട്രൽ റയിൽവേ സ്റ്റേഷനിൽ 25ന് രാവിലെ 10.30നാണ് ഫ്ലാഗ് ഓഫ്. ഉദ്ഘാടന ദിവസം സംസ്ഥാനത്തെ 14 സ്റ്റോപ്പുകളിൽ ട്രെയിൻ നിർത്തും. 10.30ന് പുറപ്പെടുന്ന ട്രെയിൻ കാസർഗോഡ് എത്തുക അന്നേദിവസം രാത്രി 9.15ന്. PM Modi to Launch Vande Bharat Express on April 25
സാധാരണ സർവീസിനുള്ള വന്ദേഭാരത് എക്സ്‌പ്രസിന്റെ ടൈംടേബിൾ തയാറായി. തിരുവനന്തപുരം–കാസർകോട് വന്ദേഭാരത് രാവിലെ 5.20ന് തിരുവനന്തപുരത്തു നിന്നു പുറപ്പെട്ട് ഉച്ചയ്ക്കു 1.25ന് കാസർകോട്ട് എത്തും. മടക്ക ട്രെയിൻ ഉച്ചയ്ക്കു 2.30ന് പുറപ്പെട്ടു രാത്രി 10.35ന് തിരുവനന്തപുരത്ത് എത്തും. 8 മണിക്കൂർ 05 മിനിറ്റാണ് റണ്ണിങ് ടൈം നൽകിയിരിക്കുന്നത്.
വ്യാഴാഴ്ചകളിൽ സർവീസ് ഉണ്ടാകില്ല. വിവിധ കോണുകളിൽ നിന്ന് ഉയർന്ന ആവശ്യത്തെ തുടർന്നാണ് ഷൊർണൂരിലും വന്ദേഭാരതിന് സ്റ്റോപ്പ് അനുവദിച്ചത്. അതേസമയം ചെങ്ങന്നൂർ, തിരൂർ സ്റ്റേഷനുകളിൽ സ്റ്റോപ്പ് ഉണ്ടാകില്ല.
Read Also: വന്ദേ ഭാരത് സമയക്രമം പ്രഖ്യാപിച്ചു; ഷൊർണൂരിലും സ്റ്റോപ്പ്, വ്യാഴാഴ്ച സർവീസില്ല
ഉദ്ഘാടന ദിവസത്തെ വന്ദേഭാരതിന്റെ സ്റ്റോപ്പുകളും സമയവും
10.30 am – തിരുവനന്തപുരം
- 29 am- കൊല്ലം
12.07 pm – കായംകുളം
12.29 pm – ചെങ്ങന്നൂർ
12.40 pm – തിരുവല്ല
1.35 pm – കോട്ടയം
2.42 pm – എറണാകുളം ടൗൺ
3.25 pm – ചാലക്കുടി
3.52 pm – തൃശൂർ
4.39 pm – ഷൊർണൂർ
5.36 pm – തിരൂർ
6.33 pm – കോഴിക്കോട്
7.44 pm – തലശേരി
8.01 pm – കണ്ണൂർ
8.23 pm – പയ്യന്നൂർ
9.15 pm – കാസർഗോഡ്
Story Highlights: PM Modi to Launch Vande Bharat Express on April 25
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here