Advertisement

വയനാട് വന്യജീവി സങ്കേതത്തിൽ കടുവ ചത്ത നിലയിൽ

April 22, 2023
Google News 2 minutes Read
Tiger found dead in Wayanad Wildlife Sanctuary

വയനാട് വന്യജീവി സങ്കേതത്തിൽ കടുവയെ ചത്ത നിലയിൽ കണ്ടെത്തി. കുറിച്യാട് റെയിഞ്ചിലെ പൂവഞ്ചി കോളനിക്ക് സമീപം വനാതിര്‍ത്തിയോട് ചേര്‍ന്ന ആനക്കിടങ്ങിലാണ് ജ‍ഡം കണ്ടെത്തിയത്. കാട്ടുപന്നിയെ പിടികൂടാൻ വച്ച കെണിയിൽ കുടുങ്ങിയാണ് കടുവ ചത്തതെന്നാണ് സൂചന. (Tiger found dead in Wayanad Wildlife Sanctuary)

ഇന്നലെ രാത്രിയാണ് കടുവ ചത്തതെന്നാണ് വനംവകുപ്പിന്റെ നിഗമനം. വന്യമൃഗങ്ങൾ ജനവാസ മേഖലയിലേക്ക് കടക്കാതിരിക്കാൻ നിർമിച്ച കിടങ്ങിലാണ് മൃതദേഹം കണ്ടെത്തിയത്. നിലവിൽ വനംവകുപ്പ് പരിശോധന നടത്തിവരികയാണ്. പോസ്റ്റ്‌മോർട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂ.

Story Highlights: Tiger found dead in Wayanad Wildlife Sanctuary

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here