Advertisement

കൊല്ലത്തെ ഫ്രീക്കന്മാരുടെ ബൈക്കിലെ അഭ്യാസപ്രകടനം വൈറലായി; പിന്നാലെ വീടുകളിലെത്തി യുവാക്കളെ പൊക്കി മോട്ടോർവാഹന വകുപ്പ്

April 23, 2023
Google News 2 minutes Read
bike stunt in kollam case against five people

കൊല്ലത്ത് ബൈക്കിൽ സാഹസിക അഭ്യാസം നടത്തിയ ഫ്രീക്കന്മാരെ പൊലീസും മോട്ടോർവാഹന വകുപ്പും നാടകീയമായി പിടികൂടി. ബൈക്കഭ്യാസപ്രകടനങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയതിന് പിന്നാലെയാണ് വീട്ടിലെത്തി യുവാക്കളെ കസ്റ്റഡിയിലെടുത്തത്. അഭ്യാസം നടത്തിയ അഞ്ച് ബൈക്കുകളും മോട്ടർ വാഹന വകുപ്പ് പിടിച്ചെടുത്തു. ( bike stunt in kollam case against five people ).

റോഡിലൂടെ ഈ അഭ്യാസം കാട്ടിയപ്പോൾ വീട്ടിൽ കയറി പൊലീസ് പൊക്കുമെന്ന് ഫ്രീക്കന്മാർ വിചാരിച്ചതേയില്ല. റോഡിലൂടെ അഭ്യാസപ്രകടനം നടത്തി, മറ്റ് യാത്രക്കാർക്ക് തടസങ്ങൾ സൃഷ്ടിച്ച് അതിന്റെ ദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചപ്പോൾ നിമിഷ നേരം കൊണ്ടാണ് വൈറലായത്.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

പക്ഷേ അതേ വേഗതയിൽ മോട്ടർ വാഹന വകുപ്പും നടപടിയിലേക്ക് കടന്നതോടെയാണ് ഫ്രീക്കൻന്മാർ വെട്ടിലായത്. സമൂഹ മാധ്യമങ്ങളിൽ നിന്ന് ഫ്രീക്കന്മാരുടെ വിവരങ്ങൾ ശേഖരിച്ച് വീട്ടിലെത്തിയാണ് കയ്യോടെ പിടികൂടിയത്. മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് ഒപ്പം പൊലീസും ചേർന്നാണ് യുവാക്കളെ കസ്റ്റഡിയിലെടുത്തത്.

അഞ്ച് ബൈക്കുകൾ കസ്റ്റഡിയിലെടുത്തു. അഞ്ചുപ്പേർക്കെതിരെ കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. 66000 രൂപയാണ് പിഴയായി ഈടാക്കിയത്. പണം അടച്ചാൽ ബൈക്കുകൾ വിട്ടുകൊടുക്കുമെന്ന് മോട്ടർ വാഹന വകുപ്പ് അറിയിച്ചിട്ടുണ്ട്.

Story Highlights: bike stunt in kollam case against five people

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here