രാത്രി തട്ടുകടയിൽ നിന്ന് ഭക്ഷണം വാങ്ങാനെത്തിയ പെൺകുട്ടിക്ക് നേരെ ബൈക്ക് യാത്രക്കാരുടെ ലൈംഗികാതിക്രമം

പത്തനംതിട്ട നഗരത്തിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം. രാത്രി തട്ടുകടയിൽ നിന്നും ഭക്ഷണം വാങ്ങാൻ ഇറങ്ങിയ പെൺകുട്ടിക്കാണ് അതിക്രമം നേരിടേണ്ടി വന്നത്. ബൈക്കിലെത്തിയ രണ്ട് പേരാണ് കുട്ടിയെ അപമാനിച്ചത്. ( Girl sexually assaulted in Pathanamthitta city ).
ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. ബൈക്കിലെത്തിയവർ വഴി ചോദിക്കാനെന്ന വ്യാജേനെ പെൺകുട്ടിയുടെ അടുത്തെത്തി കടന്നു പിടിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസെത്തി പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി.
Read Also: എട്ടുവയസുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ അറുപത്തിയൊൻപതുകാരൻ പിടിയിൽ
സംഭവസ്ഥലത്തുണ്ടായിരുന്ന ചിലർ ഈ ബൈക്കിന്റെ നമ്പർ കുറിച്ചെടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ ബൈക്കിലെത്തിയവരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് പത്തനംതിട്ട പൊലീസ് നൽകുന്ന വിവരം.
Story Highlights: Girl sexually assaulted in Pathanamthitta city
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here