Advertisement

ആഭ്യന്തര യുദ്ധം രൂക്ഷമായ സുഡാനിൽ കുടുങ്ങിയ ഏതാനും ഇന്ത്യക്കാരെ ജിദ്ദയിലെത്തിച്ചു; ഇവരെ വിമാനമാർഗം ഇന്ത്യയിലെത്തിക്കും

April 23, 2023
Google News 2 minutes Read
Indians stuck in Sudan brought to Saudi Arabia

ആഭ്യന്തര യുദ്ധം രൂക്ഷമായ സുഡാനിൽ നിന്ന് ഏതാനും ഇന്ത്യക്കാരെ സൗദി അറേബ്യയിലെ ജിദ്ദയിൽ എത്തിച്ചു. സൗദി പൗരൻമാർക്കൊപ്പം കടൽമാർഗമാണ് സംഘം ജിദ്ദയിൽ എത്തിയത്. ഇവരെ വിമാനമാർഗം ഇന്ത്യയിലെത്തിക്കും. സുഡാൻ തലസ്ഥാനമായ ഖാർത്തൂം ഏയർപോർട്ടിൽ കുടുങ്ങിയ സൗദി എയർലൈൻസ് വിമാനത്തിലെ ജീവനക്കാരെയും തിരികെയെത്തിച്ചു. ( Indians stuck in Sudan brought to Saudi Arabia ).

Read Also: സുഡാനിൽ നിന്നും പൗരന്മാരെ ഒഴിപ്പിക്കാൻ സൗദി അറേബ്യ

സുഡാൻ തലസ്ഥാനമായ ഖാർത്തൂം വിമാനത്താവളത്തിൽ സൗദി എയർലൈൻസ് വിമാനത്തിന് നേരത്തെ വെടിയേറ്റിരുന്നു. ഇതിലെ ജീവനക്കാർക്ക് ജിദ്ദ തുറമുഖത്ത് സ്വീകരണം നൽകി. ഇതേ വിമാനത്തിൽ യാത്ര ചെയ്യാനിരുന്നവരെയും കപ്പൽ മാർഗം രക്ഷപ്പെടുത്തി. സുഡാൻ സൈന്യത്തിന്റെ സഹായത്തോടെയായിരുന്നു സൗദിയുടെ രക്ഷാ ദൗത്യം.

പെരുന്നാൾ ദിനത്തിലെ വെടിനിർത്തൽ പ്രയോജനപ്പെടുത്തിയാണ് രക്ഷാപ്രവർത്തനം വിജയകരമായി പൂർത്തിയാക്കിയത്. ജിസിസി രാജ്യങ്ങളിലെ പൗരൻമാരെയും രക്ഷപ്പെടുത്തിയവരിൽ ഉൾപ്പെടും. അഞ്ചു കപ്പലുകളിൽ ജിദ്ദയിലെത്തിച്ച 185 പേരിൽ 91 പേർ സൗദി പൗരൻമാരും മറ്റുളളവർ വിദേശികളുമാണ്. സുഡാനിൽ സംഘർഷം രൂക്ഷമായതിന് ശേഷം ആദ്യമായാണ് വിദേശ രാജ്യം പൗരൻമാരെ മടക്കി കൊണ്ടുവരുന്നതിന് രക്ഷാപ്രവർത്തനം നടത്തുന്നത്.

Story Highlights: Indians stuck in Sudan brought to Saudi Arabia

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here