പോള ശല്യം; ആലപ്പുഴ-കോട്ടയം ബോട്ട് ഗതാഗതം തടസപ്പെട്ടു; യാത്രക്കാർ കുടുങ്ങി കിടക്കുന്നു

കോട്ടയെ വെട്ടിക്കാട് യാത്രാ മധ്യേ ബോട്ട് കുടുങ്ങി ഗതാഗതം തടസപ്പെട്ടു. പോള നിറഞ്ഞതിനെ തുടർന്നാണ് ഗതാഗതം തടസപ്പെട്ടത്. യാത്രക്കാർ കുടുങ്ങി കിടക്കുകയാണ്. ( kottayam alappuzha boat trapped )
ആലപ്പുഴയിലേക്ക് പോകുന്ന ബോട്ടാണ് യാത്രാ മധ്യേ കുടുങ്ങി കിടക്കുന്നത്. കായലിൽ പോള നിറഞ്ഞതുകാരണം ബോട്ടിന് യാത്ര ചെയ്യാൻ സാധിക്കുന്നില്ല. പോളയെല്ലാം മാറ്റി ബോട്ട് തിരിക്കുന്നതിനിടെയാണ് ബോട്ട് കുടുങ്ങിയത്. കഴിഞ്ഞ അര മണിക്കൂറോളമായി ബോട്ട് കുടുങ്ങി കിടക്കുകയാണ്.
പോള മാറ്റിയാൽ മാത്രമേ ബോട്ടിന് ആലപ്പുഴയിലേക്ക് പോകാൻ സാധിക്കുകയുള്ളു. തണ്ണീർ മുക്കം ബണ്ട് തുറന്നുവിട്ടതോടെയാണ് പോള ഒഴുകി ജലപാതയിലേക്ക് എത്തിയത്.
Story Highlights: kottayam alappuzha boat trapped
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here