Advertisement

നേരത്തേ തയ്യാറാക്കിയ ചോദ്യങ്ങൾക്ക് പ്രധാനമന്ത്രി ഉത്തരം പറഞ്ഞത് കൊണ്ട് പ്രശ്നം തീരില്ല; മന്ത്രി പി. രാജീവ്

April 23, 2023
2 minutes Read
P Rajeev criticizing Prime Minister Narendra Modi

നേരത്തെ തയ്യാറാക്കിയ ചോദ്യങ്ങൾക്ക് പ്രധാനമന്ത്രി ഉത്തരം പറഞ്ഞത് കൊണ്ട് പ്രശ്നം തീരില്ലെന്നും ജനാധിപത്യത്തെ സംരക്ഷിക്കാൻ നിലയ്ക്കാത്ത ചോദ്യങ്ങൾ ഉയരുമെന്നും മന്ത്രി പി. രാജീവ്. ചോദ്യങ്ങൾ ഉന്നയിക്കാനുള്ള വേദിയായ പാർലമെൻ്റിനെ മോദി ഇല്ലാതാക്കി. ജുഡീഷ്യറിയെ കൈപ്പിടിയിലൊതുക്കാൻ ശ്രമിക്കുന്നുവെന്ന വിമർശനം ഉന്നയിക്കുന്നത് സുപ്രീം കോടതി തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. ( P Rajeev criticizing Prime Minister Narendra Modi ).

തമിഴ്നാട്ടിൽ ബിജെപി നേതാവിനെ വളരെ പെട്ടന്ന് തന്നെ ജഡ്ജിയാക്കി. മാധ്യമങ്ങൾ മഹാഭൂരിപക്ഷത്തേയും നിശബ്ദമാക്കുകയാണ് മോദി സർക്കാർ. മരണഭീതിയോട് കൂടി മാധ്യമ പ്രവർത്തനം നടത്തേണ്ടി വരുന്ന രാജ്യമായി ഇന്ത്യ മാറി.

മന്ത്രി പി. രാജീവ് നിരവധി ചോദ്യങ്ങൾ പ്രധാനമന്ത്രിയോട് ചോദിച്ചു. ഇന്ത്യയുടെ ചരിത്രത്തിൽ ഏതെങ്കിലും ഒരു പ്രധാനമന്ത്രി ക്ഷേത്രത്തിന് തറക്കല്ലിട്ടിട്ടുണ്ടോ?, സ്റ്റാൻ സാമിക്ക് വെള്ളം കുടിക്കാൻ ഒരു സ്ട്രോ എങ്കിലും നൽകിയോ?, മുസ്ലീം ന്യൂനപക്ഷത്തിലെ ആരെങ്കിലും കേന്ദ്ര മന്ത്രിസഭയിലുണ്ടോ?, മുസ്ലീം ന്യൂനപക്ഷങ്ങൾ വേട്ടയാടപ്പെടുന്നതിന് മറുപടിയുണ്ടോ?, വന്ദേ ഭാരത് എന്തിന് വൈകിച്ചു നിങ്ങൾ? തുടങ്ങിയ ചോദ്യങ്ങളാണ് അദ്ദേഹം ഉന്നയിച്ചത്.

Read Also: ‘പ്രധാനമന്ത്രിക്കെതിരായ ഭീഷണി കത്ത് വ്യാജം, പിന്നില്‍ വ്യക്തി വൈരാഗ്യം’; കൊച്ചി കമ്മീഷണര്‍ കെ സേതുരാമന്‍

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രണ്ട് ദിവസത്തെ കേരള സന്ദർശനത്തിന് നാളെ തുടക്കമാകും. നാളെ വൈകീട്ട് കൊച്ചിയിൽ സംഘടിപ്പിക്കുന്ന റോഡ് ഷോയ്ക്ക് ശേഷം ബിജെപിയുടെ യുവം പരിപാടിയിൽ മോദി പങ്കെടുക്കും. മറ്റന്നാൾ തിരുവനന്തപുരത്ത് എത്തുന്ന പ്രധാനമന്ത്രി വന്ദേഭാരത്, ജലമെട്രോ അടക്കമുള്ള പദ്ധതികൾ ഉദ്ഘാടനം ചെയ്യും.

നാളെ വൈകീട്ട് അഞ്ച് മണിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി കൊച്ചി നാവിക സേന വിമാനത്താവളത്തിൽ എത്തും. തുടർന്ന് റോഡ് ഷോയായി തേവര എസ്എച്ച് കോളേജിലേക്ക് പോകും. കോളേജ് മൈതാനിയിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിൽ ബിജെപിയുടെ യുവം പരിപാടിയിൽ യുവാക്കളുമായി മോദി സംവദിക്കും.

സുരക്ഷ ഭീഷണികളുടെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയാണ് പ്രധാനമന്ത്രിയ്ക്കായി ഒരുക്കുന്നത്. സന്ദർശനത്തിനോടനുബന്ധിച്ച് ന​ഗരത്തിൽ ​ഗതാ​ഗത നിയന്ത്രണം ഏർപ്പെടുത്തി. തിങ്കളാഴ്ച ഉച്ച കഴിഞ്ഞും ചൊവ്വാഴ്ച രാവിലെയും കൊച്ചി സിറ്റി പരിധിയിലെ തേവര, തേവര ഫെറി, എംജി റോഡ്, ഐലൻഡ്, ബിഒടി ഈസ്റ്റ് ജങ്ഷൻ എന്നിവിടങ്ങളിലാണ് ​ഗതാ​ഗത നിയന്ത്രണം.

Story Highlights: P Rajeev criticizing Prime Minister Narendra Modi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top