Advertisement

‘സമരം ചെയ്യുന്നവർക്ക് ഭക്ഷണവും വെള്ളവും കൊണ്ടുവരാൻ അനുവദിക്കുന്നില്ല, എന്ത് ചെയ്താലും പിന്മാറില്ല’; ഡൽഹി പൊലീസിനെതിരെ ഗുസ്തി താരങ്ങൾ

April 23, 2023
Google News 2 minutes Read
Wrestlers Protest Back In Delhi

ഡൽഹി പൊലീസിനെതിരെ ഗുരുതര ആരോപണവുമായി ഗുസ്തി താരങ്ങൾ. സമരം ചെയ്യുന്നവർക്ക് ഭക്ഷണവും വെള്ളവും കൊണ്ടുവരാൻ അനുവദിക്കുന്നില്ലെന്നും
പുറത്ത് പോയ താരങ്ങളെ അകത്തേക്ക് കടത്തി വിടുന്നില്ലെന്നും ഗുസ്തി താരങ്ങൾ ആരോപിച്ചു. ഡൽഹി പൊലീസ് എന്ത് ചെയ്താലും സമരത്തിൽ നിന്നും പിന്മാറില്ലെന്ന് താരങ്ങൾ പറഞ്ഞു. എന്തു കൊണ്ട് വനിതാ താരങ്ങൾ നൽകിയ പരാതിയിൽ നടപടി എടുക്കുന്നില്ലെന്നും താരങ്ങൾ ചോദിച്ചു. ( Wrestlers Protest Back In Delhi )

‘ഭക്ഷണവും വെള്ളവും ഒന്നും ലഭിച്ചില്ലെങ്കിലും സമരം തുടരും. നീതിക്ക് വേണ്ടി മരിക്കാനും തയ്യാറാണ്. പൊലീസ് കസ്റ്റഡിയിൽ എടുത്താലും സമരം തുടരും’ ഗുസ്തി താരങ്ങൾ പറഞ്ഞു.

റസ്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ അധ്യക്ഷൻ ബ്രിജ് ഭൂഷൻ സിംഗിനെ അറസ്റ്റ് ചെയ്യണം എന്ന് ആവശ്യപ്പെട്ടാണ് ഗുസ്തി താരങ്ങൾ വീണ്ടും ജന്തർ മന്ദറിൽ സമരം ചെയ്യുന്നത്. ഏഴ് വനിതാ താരങ്ങൾ പരാതി നൽകിയിട്ടും ഡൽഹി പൊലീസ് കേസെടുത്തില്ലെന്ന് ആരോപിച്ച് ബജ്‌റംഗ് പൂനിയ, സാക്ഷി മാലിക് അടക്കമുള്ള താരങ്ങൾ അനിശ്ചിത കാല പ്രതിഷേധം പ്രഖ്യാപിച്ചിരിക്കുകയാണ്. വിഷയത്തിൽ ഡൽഹി വനിത കമ്മീഷൻ അധ്യക്ഷ സ്വാതി മാലിവാൾ ഡൽഹി പൊലീസിന് നോട്ടിസ് അയച്ചു.

റസ്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ അധ്യക്ഷൻ ബ്രിജ് ഭൂഷൻ സിംഗിനെതിരെ, പ്രായ പൂർത്തിയാകാത്ത ഒരാൾ അടക്കം ഏഴു വനിത താരങ്ങൾ കോണാട്ട് പ്ലേസ് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. എന്നാൽ ആ പരാതിയിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്യാനോ നടപടി എടുക്കാനോ ഡൽഹി പോലീസ് തയ്യാറായില്ല എന്ന് ആരോപിച്ചാണ് ഗുസ്തി താരങ്ങൾ ജന്തർ മന്ദിറിൽ വീണ്ടും സമരം ആരംഭിച്ചത്. കാര്യങ്ങൾ കേന്ദ്രകായിക മന്ത്രാലയത്തെ അറിയിച്ചെങ്കിലും മറുപടി ലഭിച്ചില്ലെന്ന് താരങ്ങൾ പറഞ്ഞു.

കഴിഞ്ഞ ജനുവരിയിൽ ബ്രിജ് ഭൂഷനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ഗുസ്തി താരങ്ങൾ ജന്ദർ മന്ദിറിൽ സമരം ചെയ്തതിനെ തുടർന്ന് കായിക മന്ത്രാലയം സമിതിയെ നിയോഗിച്ചിരുന്നു. സമിതിയുടെ റിപ്പോർട്ട് പുറത്ത് വിടണമെന്നും താരങ്ങൾ ആവശ്യപ്പെട്ടു.

Story Highlights: Wrestlers Protest Back In Delhi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here