Advertisement

ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട സ്കൂൾ വിദ്യാർത്ഥിനിയെ ഹോട്ടലിൽ എത്തിച്ച് പീഡിപ്പിച്ച കേസിൽ യുവാവും സുഹൃത്തുക്കളും അറസ്റ്റിൽ

April 23, 2023
Google News 2 minutes Read
Young man and his friends molested schoolgirl

ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട സ്കൂൾ വിദ്യാർത്ഥിനിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ അഞ്ചുപേർ അറസ്റ്റിൽ. തിരുവനന്തപുരം പാറശാലയിലാണ് സംഭവം. എറണാകുളം കാലടി സ്വദേശികളായ അഖിലേഷ് സാബു, അജിൻസാം, ജിതിൻ വർഗീസ്, ശ്രുതി സിദ്ധാർത്ഥ്, പൂർണ്ണിമ ദിനേഷ് എന്നിവരെയാണ് പാറശാല പൊലീസ് അറസ്റ്റു ചെയ്തത്.

Read Also: പതിനഞ്ച് വയസുകാരിയെ പീഡിപ്പിച്ചു, ഓർത്തഡോക്സ് സഭാ വൈദികൻ അറസ്റ്റിൽ

ഈ മാസം 17 ന് രാത്രിയിലായിരുന്നു കേസിന് ആസ്പദമായ സംഭവം. കളിയിക്കാവിളയിൽ എത്തിയ കാമുകനും സുഹൃത്തുക്കളും ചേർന്ന് പെൺകുട്ടിയെ നെയ്യാറ്റിൻകരയിലെ ഒരു ഹോട്ടലിൽ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. ഇതിന് ശേഷം കാമുകന്റെ ഫോൺ ഓഫ് ആയതിനാൽ സംശയം തോന്നിയ പെൺകുട്ടി വീട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു.

വീട്ടുകാർ പാറശാല പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കാമുകനും സഹായികളായ നാലുപേരും കാലടിയിൽ നിന്ന് പിടിയിലായത്. അറസ്റ്റിലായ അഞ്ച് പ്രതികളെയും നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പാറശാല പൊലീസ് ഇൻസ്‌പെക്ടർ ആസാദ് അബദുൾകലാമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.

Story Highlights: Young man and his friends molested schoolgirl

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here