വിജയ വഴിയില്‍ ഡല്‍ഹി; ഹൈദരാബാദിനെ തകര്‍ത്തത് 7 റണ്‍സിന്

ഐപിഎൽ 2023ലെ വിജയമില്ലാക്കാലത്തിന് അറുതിവരുത്തി തുടർച്ചയായ രണ്ടാം വിജയം നേടി ഡൽഹി ക്യാപിറ്റൽസ്. വമ്പൻ സ്കോറുകൾ പിറക്കാത്ത മത്സരത്തിൽ ഹൈദരാബാദ് സൺറൈസേഴ്സിനെ എറിഞ്ഞുവീഴ്ത്തി 7 റൺസിനാണ് ഡൽഹി വിജയം നേടിയത്. ടോസ് നേടിയ ഡൽഹി ആദ്യം ബാറ്റ് ചെയ്ത് 120 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 144 റൺസ് നേടുകയായിരുന്നു. 27 പന്തിൽ 34 റൺസ് നേടിയ മനീഷ് പാണ്ഡയും 34 പന്തിൽ 34 റൺസ് നേടിയ അക്സർ പട്ടേലുമാണ് ബാറ്റിങിൽ കാര്യമായി എന്തെങ്കിലും ഡൽഹിക്ക് വേണ്ടി ചെയ്തത്.(Delhi move to victory against Hyderabad by 7 runs IPL)
4 ഓവറിൽ 11 റൺസ് മാത്രം വിട്ടുകൊടുത്ത് അക്സർ പട്ടേലിന്റെയും ഓപ്പണർ സാൾട്ടിന്റെയും വിക്കറ്റ് നേടിയ ഭുവനേശ്വർ കുമാറിന്റെ അവിശ്വസനീയ സ്പെൽ ആയിരുന്നു ഡൽഹിയുടെ നടുവൊടിച്ചത്. പക്ഷേ മറുപടി ബാറ്റിങിൽ തിരിച്ചടിച്ച ഡൽഹി 20 ഓവറിൽ സൺറൈസേഴ്സിനെ 137 റൺസിൽ തളച്ചിട്ടു. 49 റൺസ് നേടി മായങ്ക് അഗർവാൾ പൊരുതിയെങ്കിലും വിജയത്തിന് അത് പോരായിരുന്നു.
Read Also: സച്ചിന് പിറന്നാൾ സമ്മാനവുമായി ക്രിക്കറ്റ് ഓസ്‌ട്രേലിയ; സിഡ്‌നി ക്രിക്കറ്റ് സ്‌റ്റേഡിയത്തിലെ ഗേറ്റ് ഇനി അറിയപ്പെടുക സച്ചിന്റെ പേരിൽ
ഇന്ന് വിജയം നേടിയെങ്കിലും ഏഴ് മത്സരങ്ങളിൽ അഞ്ച് തോൽവി നേരിട്ട ഡൽഹി പത്താം സ്ഥാനത്ത് തന്നെയാണ്. അഞ്ച് മത്സരങ്ങൾ തന്നെ തോറ്റ സൺറൈസേഴ്സ് 9ാം സ്ഥാനത്തും തുടരുന്നു.
Story Highlights: Delhi move to victory against Hyderabad by 7 runs IPL
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here