Advertisement

“ജെമിനി ശങ്കരൻ വിട വാങ്ങിയത് കേരളത്തിനു വലിയ നഷ്ടം”: ഗോകുലം ഗോപാലൻ

April 24, 2023
Google News 2 minutes Read
Images of Gokulam Gopalan and Gemini Sankaran

സർക്കസ് കുലപതി ജെമിനി ശങ്കരന്റെ നിര്യാണത്തിൽ ഗോകുലം ഗോപാലൻ അനുശോചിച്ചു. തനിക്ക് നഷ്ടമായത് പ്രിയപ്പെട്ട ജേഷ്ഠ സഹോദരനെ എന്ന് ഗോകുലം ഗോപാലൻ പറഞ്ഞു. കേരളത്തിന്റെ വിനോദ വ്യവസായ രംഗത്തെ ആദ്യ വിജയ ശില്പിയാണ് ജെമിനി ശങ്കരൻ. സർക്കസിന്റെ സാധ്യത കേരളത്തിൽ വിജയിപ്പിച്ചു മറ്റു സംസ്ഥാനങ്ങളിൽ കേരള സർക്കസിനു പേരും പെരുമയും ഉണ്ടാക്കി. ടൂറിസം സാധ്യതകളും പരീക്ഷിച്ചു. പ്രശസ്തിയിലേക്ക് ഉയർന്നു പറക്കുമ്പോഴും വിനയം കൈ വിടാതെ എല്ലാവരെയും സ്‌നേഹത്തോടെ സ്വീകരിക്കുന്ന അദ്ദേഹത്തിന്റെ വലിയ മനസ് ബിസിനസ് രംഗത്തുള്ളവർക്ക് മാതൃകയാണ്. വ്യക്തിപരമായും ഗോകുലം ഫാമിലിക്കും വലിയ സ്‌നേഹബന്ധമുള്ള ഒരു കാരണവർ ആണ് വിട പറഞ്ഞത് എന്നും ഗോകുലം ഗോപാലൻ അനുശോചന സന്ദേശത്തിൽ വ്യക്തമാക്കി. Gokulam Gopalan Condolences on Demise of Gemini Sankaran

ഇന്നലെ രാത്രിയാണ് ജംബോ, ജെമിനി സര്‍ക്കസ് സ്ഥാപകന്‍ ജെമിനി ശങ്കരന്‍ അന്തരിച്ചത്. 99 വയസായിരുന്നു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. കല്‍ക്കത്തയിലെ ബോസ് ലയണ്‍ സര്‍ക്കസില്‍ ട്രപ്പീസ് കളിക്കാരനായാണ് സര്‍ക്കസ് ലോകത്ത് ശങ്കരന്‍ പേരും പ്രശസ്തിയും നേടുന്നത്. റെയ്മന്‍ സര്‍ക്കസിലും ദീര്‍ഘകാലം ശങ്കരന്‍ ഉണ്ടായിരുന്നു.

Read Also: മലക്കം മറിച്ചിലില്‍ ഹരം കൊണ്ട ബാല്യം, 40 സിംഹങ്ങളെ കൈവിടേണ്ടി വന്ന നിയമക്കുരുക്ക്, തമ്പിലെ ആരവം; ജെമിനി ശങ്കരന്റെ ജീവിതം

ഇതിന് ശേഷമാണ് ശങ്കരന്‍ വിജയ സര്‍ക്കസ് സ്വന്തമാക്കുന്നത്. താന്‍ വാങ്ങിയ സര്‍ക്കസ് കമ്പനിയ്ക്ക് തന്റെ ജന്മരാശിയുടെ പേര് മതിയെന്ന് ശങ്കരന്‍ തീരുമാനിച്ചതോടെ വിജയ സര്‍ക്കസ് ജെമിനി സര്‍ക്കസ് ആയി മാറുകയായിരുന്നു. 1977ലാണ് ജെമിനിയുടെ സഹോദര സ്ഥാപനമായി അദ്ദേഹം ജംബോ സര്‍ക്കസും ആരംഭിക്കുന്നത്.

Story Highlights: Gokulam Gopalan Condolences on Demise of Gemini Sankaran

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here