ക്രൈസ്തവ മതമേലധ്യക്ഷന്മാരുമായുള്ള പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച അവസാനിച്ചു; അക്രമസംഭവങ്ങള്‍ ഉയര്‍ത്തിക്കാട്ടി ലത്തീന്‍സഭ

ക്രൈസ്തവ മതമേലധ്യക്ഷന്മാരുമായുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കൂടിക്കാഴ്ച അവസാനിച്ചു. ക്രൈസ്തവര്‍ക്കെതിരായ അക്രമസംഭവങ്ങള്‍ ലത്തീന്‍സഭ കൂടിക്കാഴ്ചയില്‍ ഉയര്‍ത്തിക്കാട്ടി. അക്രമം അവസാനിപ്പിക്കാനുള്ള അടിയന്തര നടപടി വേണമെന്ന് സഭാധ്യക്ഷന്മാര്‍ ആവശ്യപ്പെട്ടു. കെ സുരേന്ദ്രന്‍, ഡോ.കെ എസ് രാധാകൃഷ്ണന്‍, എ എന്‍ രാധാകൃഷ്ണന്‍ എന്നിവര്‍ പ്രധാനമന്ത്രിക്കൊപ്പം കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.(Narendra Modi’s meeting with Christian religious leaders)
ഓരോ സഭാ അധ്യക്ഷനും അഞ്ച് മിനിറ്റ് വീതമാണ് കൂടിക്കാഴ്ചയ്ക്കായി അനുവദിച്ചത്. കൊച്ചിയിലെ താജ് മലബാര്‍ ഹോട്ടലില്‍ വച്ചാണ് മോദി ക്രൈസ്തവ മതമേലധ്യക്ഷന്മാരുമായി കൂടിക്കാഴ്ച നടത്തിയത്.
രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി കേരളത്തിലെത്തിയ പ്രധാനമന്ത്രി കേരളീയ സ്റ്റൈലിലുള്ള വസ്ത്രമണിഞ്ഞാണ് ഇന്ന് കൊച്ചിയില്‍ നടന്ന യുവം പരിപാടിയില്‍ പങ്കെടുത്തത്. അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥയായി ഇന്ത്യ മാറിയെന്ന് യുവം വേദിയില്‍ മോദി പറഞ്ഞു. സ്റ്റാര്‍ട്ട് അപ്പ് ഇന്ത്യയും സ്റ്റാന്‍ഡ് അപ്പ് ഇന്ത്യയും ലോകത്തിന് മാതൃകയായി. രാജ്യത്ത് വിവിധ മേഖലകളിലായി ലക്ഷക്കണക്കിന് തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിച്ചു. ബഹിരാകാശ-പ്രതിരോധ മേഖലകള്‍ തുറന്നതോടെ കൂടുതല്‍ അവസരങ്ങള്‍ യുവാക്കള്‍ക്ക് കിട്ടി . പ്രാദേശിക ഉത്പന്നങ്ങളുടെ പ്രചാരണത്തിനായി വോക്കല്‍ ഫോര്‍ ലോക്കല്‍ കൊണ്ടുവന്നു. കൃത്യമായ നയരൂപീകരണത്തിലൂടെ കയറ്റുമതി വര്‍ധിപ്പിക്കാനായെന്നും മോദി കൂട്ടിച്ചേര്‍ത്തു.
Read Also: ഭാവിയില്‍ കേരളം പിടിക്കും; മത സമുദായത്തിനപ്പുറമുള്ള പിന്തുണ പ്രതീക്ഷിക്കുന്നുവെന്ന് പ്രധാനമന്ത്രി
വിവിധ യോഗങ്ങളുടെ നടത്തിപ്പില്‍ കേരളത്തിന്റെ പ്രൊഫഷണലിസത്തെ അഭിനന്ദിച്ച പ്രധാനമന്ത്രി, കേരളത്തെ ലോകത്തിന് മുന്നില്‍ ഉയര്‍ത്തിക്കാട്ടുന്ന പരിപാടിയാകും യുവം എന്നും പറഞ്ഞു. പരമ്പരാഗത ചികിത്സാ രീതികള്‍ കേരളത്തിന്റെ കരുത്താണ്. ലോകശ്രദ്ധ നേടാന്‍ കഴിവുള്ള നാടാണ് കേരളമെന്നും മോദി യുവം വേദിയില്‍ പറഞ്ഞു.
Story Highlights: Narendra Modi’s meeting with Christian religious leaders
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here