ബ്രിജ് ഭൂഷനെതിരെ സുപ്രീംകോടതിയെ സമീപിച്ച് ഗുസ്തി താരങ്ങൾ

റെസ്ലിംഗ് ഫെഡറേഷൻ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷനെതിരെ സുപ്രീംകോടതിയെ സമീപിച്ച് ഗുസ്തി താരങ്ങൾ. നീതി ലഭിക്കും വരെ സമരം തുടരുമെന്ന് ഗുസ്തി താരങ്ങൾ ആവർത്തിച്ചു.ഡൽഹി പോലീസ് ആരംഭിച്ച അന്വേഷണത്തിൽ പ്രതീക്ഷയില്ലെന്ന് ബജ്‌റംഗ് പൂനിയ ട്വന്റി ഫോറിനോട് പറഞ്ഞു.അതിനിടെ താരങ്ങളുടെ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ റെസ്ലിംഗ് ഫെഡറഷൻ തിരഞ്ഞെടുപ്പ് മാറ്റി വച്ചു. ( wrestlers against brij bhushan )
വിനേശ് ഫോഗാട് ഉൾപ്പെടെ ഏഴു ഗുസ്തി താരങ്ങളാണ് ബ്രിജ് ഭൂഷനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്.ഡൽഹി പോലീസിൽ പരാതി നൽകിയിട്ടും നടപടി ഉണ്ടാക്കാത സാഹചര്യത്തിലാണ് താരങ്ങളുടെ നിയമപരമായുള്ള നീക്കം. രണ്ടാം ദിനവും ജന്തർ മന്തറിലെ തെരുവിൽ പ്രതിഷേധത്തിലാണ് ഗുസ്തി താരങ്ങൾ. ഗുസ്തി താരങ്ങളുടെ പരാതിയിൽ അന്വേഷണം ആരംഭിച്ച ഡൽഹി പോലീസ് , കായിക മന്ത്രാലയം രൂപീകരിച്ച അന്വേഷണ സമിതിയിൽ നിന്ന് റിപ്പോർട്ട് തേടി. പ്രായപൂർത്തിയാകത്ത കുട്ടിയടക്കം ഏഴുപേർ പരാതി നൽകി 60 മണിക്കൂർ കഴിഞ്ഞിട്ടും എഫ്‌ഐആർ രജിസ്റ്റർ ചെയ്യാത്ത ഡൽഹി പോലീസ് അന്വേഷണത്തിൽ പ്രതീക്ഷയിൽ നിന്ന് ബജ്‌റംഗ് പുനിയ ട്വന്റി ഫോറിനോട്
സമിതി രൂപീകരിച്ച ശേഷം അന്വേഷണത്തെക്കുറിച്ച് ഒരു വിവരവും ലഭിച്ചിട്ടില്ലെന്നും,ബ്രിജ് ഭൂഷൻ സിംഗിനെതിരെ പരസ്യമായി പ്രതിഷേധിച്ചതിനു ശേഷം ഒരു മത്സരത്തിലും പങ്കെടുത്തിട്ടില്ലെന്ന് ഗുസ്തി താരങ്ങൾ പറഞ്ഞു. രാഷ്ട്രീയ പാർട്ടികളുടെയും, കായിക താരങ്ങളുടെയും പിന്തുണ ഗുസ്തി താരങ്ങൾ അഭ്യർത്ഥിച്ചു.കഴിഞ്ഞ പ്രതിഷേധത്തിൽ പിന്തുണയുമായി എത്തിയവരെ മടക്കി അയച്ചതിൽ ഗുസ്തി താരങ്ങൾ മാപ്പ് ചോദിച്ചു. പോലീസ് നടപടിക്രമങ്ങൾക്കനുസരിച്ച് പ്രവർത്തിക്കും സമിതി അംഗം യോഗേശ്വർ ദത്ത് വ്യക്തമാക്കി. അതിനിടെ ഫെഡറേഷൻ നിർവാഹക സമിതി തെരഞ്ഞെടുപ്പ് നടത്താൻ താത്കാലിക സമിതി രൂപീകരിക്കാൻ ഒളിമ്പിക് അസോസിയേഷന് കേന്ദ്രസർക്കാർ നിർദ്ദേശം നൽകി. താത്കാലിക സമിതി രൂപീകരിച്ച് 45 ദിവസത്തിനുള്ളിൽ തെരഞ്ഞെടുപ്പ് നടത്തണം. തെരഞ്ഞെടുപ്പ് നടക്കുന്നത് വരെ നിർവാഹക സമിതിയുടെ ചുമതലകൾ താൽക്കാലിക സമിതി വഹിക്കണമെന്നും കേന്ദ്രസർക്കാർ ആവശ്യപ്പെട്ടു.ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ നിയോഗിച്ച സമിതിയുടെ റിപ്പോർട്ടിൽ റെസ്ലിംഗ് ഫെഡറേഷനിൽ ആഭ്യന്തര പരാതി പരിഹാര സമിതിയുടെ അഭാവം വ്യക്തമാക്കുന്നുണ്ട്.അതേസമയം ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ റിപ്പോർട്ടിലെ പ്രാഥമിക നിഗമനങ്ങളിൽ ലൈംഗിക പരാമർശമില്ലായെന്ന് താരങ്ങൾ ചൂണ്ടിക്കാട്ടി.
Story Highlights: wrestlers against brij bhushan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here