Advertisement

തുടക്കവും ഒടുക്കവും കിടുക്കി ഗുജറാത്ത്; മുംബൈക്ക് കൂറ്റൻ വിജയലക്ഷ്യം

April 25, 2023
Google News 1 minute Read

മുംബൈ ഇന്ത്യൻസിനെതിരെ ഗുജറാത്ത് ടൈറ്റൻസിന് കൂറ്റൻ സ്കോർ. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടപ്പെടുത്തി 207 റൺസ് നേടി. 34 പന്തിൽ 56 റൺസ് നേടിയ ശുഭ്മൻ ഗിൽ ആണ് ഗുജറാത്തിൻ്റെ ടോപ്പ് സ്കോറർ. മുംബൈക്കായി പീയുഷ് ചൗള രണ്ട് വിക്കറ്റ് വീഴ്ത്തി. ഐപിഎലിൽ ഗുജറാത്ത് ടൈറ്റൻസിൻ്റെ ഏറ്റവും ഉയർന്ന സ്കോർ ആണിത്.

വൃദ്ധിമാൻ സാഹയെ (4) അർജുൻ തെണ്ടുൽക്കറും ഹാർദിക് പാണ്ഡ്യയെ (13) പീയുഷ് ചൗളയും പുറത്താക്കിയെങ്കിലും തകർപ്പൻ ഫോമിലുള്ള ശുഭ്മൻ ഗിൽ അനായാസം മുംബൈ ബൗളിംഗ് നിരയെ നേരിട്ടു. 30 പന്തുകളിൽ ഗിൽ ഫിഫ്റ്റി നേടി. 41 റൺസ് നീണ്ട മൂന്നാം വിക്കറ്റിനു ശേഷം ഗിൽ മടങ്ങി. 34 പന്തിൽ 56 റൺസ് നേടിയ താരത്തെ കുമാർ കാർത്തികേയ പുറത്താക്കുകയായിരുന്നു. പിന്നാലെ വിജയ് ശങ്കർ (16 പന്തിൽ 19) ചൗളയ്ക്ക് മുന്നിൽ വീണു.

4 വിക്കറ്റ് നഷ്ടത്തിൽ 101 റൺസ് എന്ന നിലയിൽ ബാക്ക്ഫൂട്ടിലായിരുന്ന ഗുജറാത്തിനെ അവസാന ഓവറുകളിൽ ആഞ്ഞടിച്ച അഭിനവ് മനോഹറും ഡേവിഡ് മില്ലറും രാഹുൽ തെവാട്ടിയയും ചേർന്നാണ് കൂറ്റൻ സ്കോറിലെത്തിച്ചത്. 71 റൺസ് നീണ്ട തകർപ്പൻ കൂട്ടുകെട്ടിനു ശേഷം റൈലി മെരെഡിത്തിൻ്റെ പന്തിൽ മനോഹർ മടങ്ങി. വെറും 21 പന്തിൽ 42 റൺസ് അടിച്ചുകൂട്ടിയാണ് മനോഹർ പുറത്തായത്. മനോഹർ മടങ്ങിയെങ്കിലും മുംബൈ ബൗളർമാരെ ദയാദാക്ഷിണ്യമില്ലാതെ പ്രഹരിച്ച മില്ലറും തെവാട്ടിയയും ഗുജറാത്തിനെ 200 കടത്തി. വെറും 22 പന്തിൽ 46 റൺസ് നേടിയ ഡേവിഡ് മില്ലർ അവസാന ഓവറിൽ ജേസൻ ബെഹ്റൻഡോർഫിനു മുന്നിൽ വീണു. 5 പന്തുകളിൽ നേരിട് 3 സിക്സർ സഹിതം 20 റൺസ് നേടിയ രാഹുൽ തെവാട്ടിയ പുറത്താവാതെ നിന്നു. അവസാന 6 ഓവറിൽ 94 റൺസാണ് ഗുജറാത്ത് അടിച്ചുകൂട്ടിയത്.

Story Highlights: gujarat titans innings mumbai indians

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here