കുതിച്ചുപാഞ്ഞ് വന്ദേ ഭാരത്; ഫ്‌ളാഗ് ഓഫ് ചെയ്തു

വന്ദേഭാരത് യാത്ര തുടങ്ങി. പ്രധാനമന്ത്രി സെൻട്രൽ സ്റ്റേഡിയത്തിൽ നിന്ന് ഫ്‌ളാഗ് ാേഫ് ചെയ്തതോടെയാണ് കേരളത്തിൽ വന്ദേഭാരത് യാത്ര ആരംഭിച്ചത്. ഇന്ന് ഉച്ചയ്ക്ക് 11.30 ഓടെയാണ് പ്രധാനമന്ത്രി വന്ദേ ഭാരത് ഫ്‌ളാഗ് ഓഫ് ചെയ്തത്. പ്രത്യേകം ക്ഷണം ലഭിച്ച യാത്രക്കാരും, മതമേലധ്യക്ഷന്മാരും, മാധ്യമ പ്രവർത്തകരുമാണ് ആദ്യ വന്ദേ ഭാരത് എകസ്പ്രസിൽ ഇടംനേടിയത്. വന്ദേ ഭാരതിന് ഇന്ന് മാത്രം 14 സ്റ്റോപ്പുകളാകും ഉണ്ടാവുക. ( narendra modi flag off kerala first vande bharat )
മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, ശശി തരൂർ എംപി എന്നിവരുടെ സാന്നിധ്യത്തിലാണ് പ്രധാനമന്ത്രി ഫ്‌ലാഗ് ഓഫ് ചെയ്തത്. തുടർന്ന് യാത്രക്കാരുമായി വന്ദേ ഭാരത് ആദ്യ സർവീസ് ആരംഭിച്ചു.
തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ 8 മണിക്കൂർ 5 മിനിട്ടിൽ എത്തിച്ചേരാൻ സാധിക്കുന്ന തരത്തിലാണ് വന്ദേ ഭാരതിന്റെ റഗുലർ സർവീസ്. റഗുലർ സർവീസ് നാളെ കാസർഗോഡ് നിന്നും, 28 ന് തിരുവനന്തപുരത്ത് നിന്ന് ആരംഭിക്കും. അനുവദിച്ച സ്റ്റോപ്പുക്കൾക്ക് പുറമെ കായംകുളം, ചെങ്ങന്നൂർ, തിരുവല്ല, ചാലക്കുടി, തിരൂർ, തലശ്ശേരി, പയ്യന്നൂർ, എന്നീ സ്റ്റേറ്റേഷനുകളിൽ കൂടി ഇന്നത്തെ ഉദ്ഘാടന സ്‌പെഷ്യൽ ട്രെയിൻ നിർത്തും.
Story Highlights: narendra modi flag off kerala first vande bharat
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here