വന്ദേഭാരതിന് ചെങ്ങന്നൂരില്‍ സ്റ്റോപ്പില്ല; കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ നേതൃത്വത്തില്‍ പ്രതിഷേധം

വന്ദേഭാരത് എക്‌സ്പ്രസിന് ചെങ്ങന്നൂരില്‍ സ്റ്റോപ്പ് അനുവദിക്കാത്തതില്‍ പ്രതിഷേധം. കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ നേതൃത്വത്തിലാണ് ചെങ്ങന്നൂരില്‍ പ്രതിഷേധിക്കുന്നത്. സ്‌റ്റേഷന് മുന്നിലെ കോണ്‍ഗ്രസ് പ്രതിഷേധം പൊലീസ് തടഞ്ഞു.(Vande Bharat Express not have a stop at Chengannur Protest)
ഉദ്ഘാടന യാത്രയില്‍ 14 സ്റ്റേഷനുകളിലാണ് വന്ദേഭാരത് നിര്‍ത്തുക. കൊല്ലം, കായംകുളം, ചെങ്ങന്നൂര്‍, തിരുവല്ല, കോട്ടയം, എറണാകുളം, ചാലക്കുടി, തൃശൂര്‍, ഷൊര്‍ണൂര്‍, തിരൂര്‍, കോഴിക്കോട്, തലശേരി, കണ്ണൂര്‍, പയ്യന്നൂര്‍, കാസര്‍ഗോഡ് എന്നിവിടങ്ങളിലാണ് ഉദ്ഘാടന യാത്രയില്‍ സ്‌റ്റോപ്പുള്ളത്.
കേരളത്തിന്റെ ആദ്യ വന്ദേഭാരത് തിരുവനന്തപുരത്ത് നിന്ന്, പ്രധാനമന്ത്രി ഫഌഗ് ഓഫ് ചെയ്തതോടെ യാത്ര തുടങ്ങി. പ്രത്യേകം ക്ഷണം ലഭിച്ച യാത്രക്കാരുമായി ട്രെയിന്‍ കാസര്‍ഗോട്ടേക്ക് പുറപ്പെട്ടു.
Read Also: പുതിയൊരു വണ്ടി, നല്ല വണ്ടി; പക്ഷേ സില്‍വര്‍ ലൈന് ബദലാകില്ല വന്ദേഭാരതെന്ന് കടകംപള്ളി
തെരഞ്ഞെടുക്കപ്പെട്ട വ്യക്തികളും മത-സാമൂഹിക നേതാക്കളും താരങ്ങളുമാണ് ആദ്യ യാത്രയില്‍ വന്ദേഭാരതിന്റെ ഭാഗമാകുന്നത്. ഗുരുരത്‌നം ജ്ഞാനതപസ്വിയും പാളയം ഇമാം വി പി സുഹൈബ് മൗലവിയും ആദ്യയാത്രയിലുണ്ട്.
Story Highlights: Vande Bharat Express not have a stop at Chengannur Protest
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here