ഏറ് പടക്കമുണ്ടാക്കി സ്‌ഫോടനം, ദൃശ്യങ്ങള്‍ റീലാക്കി പ്രചരിപ്പിച്ചു; കണ്ണൂരില്‍ വിദ്യാര്‍ത്ഥി അറസ്റ്റില്‍

ഉഗ്രശേഷിയുള്ള ഏറ് പടക്കമുണ്ടാക്കി സ്‌ഫോടനം നടത്തുകയും ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്ത വിദ്യാര്‍ത്ഥി കണ്ണൂരില്‍ അറസ്റ്റില്‍. സ്‌ഫോടക വസ്തു അശ്രദ്ധയോടെ കൈകാര്യം ചെയ്തതടക്കമുള്ള വകുപ്പുകള്‍ പ്രകാരമാണ് 19 വയസുകാരനെ എടക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. സംഘത്തില്‍ ഉള്‍പ്പെട്ട മറ്റ് മൂന്ന് പേരെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. മുഴപ്പിലങ്ങാട് മോഹനന്‍പീടികയ്ക്കടുത്ത് വിവേകാനന്ദ നഗറില്‍ ഇക്കഴിഞ്ഞ 24 ന് നടത്തിയ സ്‌ഫോടനത്തിന്റെ ദൃശ്യമാണ് പുറത്തുവന്നത്. (19-year-old boy arrested for making firecrackers in kannur)
സ്‌ഫോടക വസ്തു ഉണ്ടാക്കുന്നത് മുതല്‍ എല്ലാം ഭാഗവും വീഡിയോയില്‍ ചിത്രീകരിച്ച് റീല്‍ ആക്കി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. ഉഗ്ര സ്‌ഫോടനം നടക്കുമ്പോള്‍ റോഡിയൂടെ ഇരുചക്ര വാഹനം കടന്നുപോകുന്നുണ്ട്. അപകടം ഒഴിവാകുന്നത് തലനാരിഴയ്ക്കാണ്.
Read Also: ‘കേരളത്തിലെ യുവത ഒന്നടങ്കം പറയും അടിപൊളി വന്ദേ ഭാരതെന്ന്’; മലയാളം പറഞ്ഞ് അശ്വിനി വൈഷ്ണവ്
ദൃശ്യം പ്രചരിച്ചതോടെയാണ് എടക്കാട് പൊലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങിയത്. തുടര്‍ന്നാണ് 19 കാരനായ വിദ്യാര്‍ത്ഥിയെ പൊലീസ് അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്. ഇയാളോടൊപ്പം ഉണ്ടായിരുന്ന മറ്റ് മൂന്ന് വിദ്യാര്‍ത്ഥികളെയും തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാല്‍ ഇവരെ കസ്റ്റഡിയിലെടുക്കാനായിട്ടില്ല. ബോംബ് നിര്‍മ്മാണത്തിലടക്കം വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം ലഭിച്ചിട്ടുണ്ടോ എന്നതടക്കം വിശദമായ അന്വേഷണം നടക്കുകയാണെന്ന് എടക്കാട് പൊലീസ് വ്യക്തമാക്കി.
Story Highlights: 19-year-old boy arrested for making firecrackers in kannur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here