ഹാരി പോട്ടർ താരം ഡാനിയൽ റാഡ്ക്ലിഫിന് കുഞ്ഞ് പിറന്നു

ഹാരി പോട്ടർ താരം ഡാനിയൽ റാഡ്ക്ലിഫിനും നടി എറിൻ ഡാർകിനും കുഞ്ഞ് പിറന്നു. മാർച്ചിൽ ന്യൂയോർക്ക് നഗരത്തിൽ ഇരുവരേയും കണ്ടപ്പോഴാണ് എറിൻ ഗർഭിണിയാണെന്ന വിവരം ആരാധകർ അറിയുന്നത്. ( Daniel Radcliffe And Erin Darke Welcome First Child )
മുപ്പത്തിമൂന്നുകാരനായ ഡാനിയലും 38 കാരിയായ എറിനും പത്ത് വർഷത്തിലേറെയായി ഒരുമിച്ചാണ്. 2013 ൽ പുറത്തിറങ്ങിയ ‘കിൽ യുവർ ഡാർലിംഗ്‌സ്’ എന്ന ചിത്രത്തിൽ ഒന്നിച്ചെത്തിയ ഇരുവരും സെറ്റിൽ വച്ചാണ് പ്രണയത്തിലാകുന്നത്.
ചാൾസ് ഡിക്കൻസിന്റെ പ്രശസ്ത നോവൽ ഡേവിഡ് കോപ്പർഫീൽഡ് ആസ്പദമാക്കി ചിത്രീകരിച്ച സിനിമയിലൂടെയാണ് ഡാനിയൽ അഭിനയജീവിതം ആരംഭിക്കുന്നത്. പിന്നീട് ഹോൺസ് പോലെ നിരവധി ചിത്രങ്ങളിലെത്തിയെങ്കിലും ഹാരി പോട്ടർ പരമ്പരകൡലൂടെയാണ് ഡാനിയൽ ജനമനസുകളിൽ ഇടംനേടിയത്.
Story Highlights: Daniel Radcliffe And Erin Darke Welcome First Child
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here