കോഴിക്കോടിന്റെ ഐക്കണായിരുന്നു മാമുക്കോയ; ഹാസ്യശാഖയിൽ രാജാവായിരുന്നു; ജോയ് മാത്യു

കോഴിക്കോടിന്റെ ഐക്കണായിരുന്നു മാമുക്കോയയെന്ന് നടൻ ജോയ് മാത്യു. ധാരാളം പുസ്തകം വായിക്കുന്നയാളാണ് മാമുക്കോയ. വൈക്കം മുഹമ്മദ് ബഷീറിന്റെ അനുയായി എന്ന് പറയുന്ന വിധമാണ് അദ്ദേഹത്തിന്റെ പാടവം. ബഷീറിന്റെ ജീവിത വീക്ഷണവും തമാശയും നർമ്മവും മാമുക്കോയക്കുണ്ട്.(joy mathew about mamukoya)
ഏത് ഭാഷയിൽ അദ്ദേഹം അഭിനയിച്ചാലും ഒരു കോഴിക്കോടൻ ടച്ച് ഉണ്ടായിരുന്നു. സാധാരണക്കാർക്കൊപ്പമായിരുന്നു എന്നും. എന്തു കാര്യത്തിനാണെങ്കിലും മുന്നിലുണ്ടായിരുന്നു. അടുപ്പം തോന്നുന്ന വളരെ കുറച്ചു സിനിമാ താരങ്ങളിലൊരാളായിരുന്നു മാമുക്കോയയെന്നും ജോയ് മാത്യു പറഞ്ഞു.
Read Also: മൊബൈൽ ഫോൺ പൊട്ടിത്തെറിക്കാൻ കാരണമെന്ത് ? എങ്ങനെ സൂക്ഷിക്കണം ?
കോഴിക്കോടിനും ലോകത്തെ സിനിമ പ്രേമികൾക്കും വലിയ നഷ്ടമാണ്. നടനെന്ന നിലയിൽ മാത്രമല്ല, നല്ലൊരു സുഹൃത്ത്, വ്യക്തി അങ്ങനെയങ്ങനെ കോഴിക്കോടിന്റെ ഐക്കണായിരുന്നു മാമുക്കോയയെന്നും ജോയ് മാത്യു പറഞ്ഞു.
ജീവിതത്തിന്റെ കഠിനമായ മേഖലയിലൂടെ കടന്നുവന്നയാളാണ്. കല്ലായിപ്പുഴയിൽ മരവുമായി ബന്ധപ്പെട്ട ജോലിയായിരുന്നു. ഞങ്ങൾ ഒരുമിച്ച് കുറച്ചു സിനിമകളിൽ മാത്രമേ അഭിനയിച്ചിട്ടുള്ളൂ. രണ്ടു മൂന്നു സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ടെന്നും ജോയ് മാത്യു പറഞ്ഞു.
Story Highlights: joy mathew about mamukoya
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here