ആദ്യ മാപ്പിള ഹിപ് ഹോപ്പ് ആൽബത്തിലും തിളങ്ങിയ മാമുക്കോയ

സിനിമാ-നാടക രംഗങ്ങളിൽ മാത്രമല്ല മലബാറിലെ ആദ്യ മാപ്പിള ഹിപ്പ് ഹോപ്പ് ആൽബത്തിലും വേഷമിട്ടിട്ടുണ്ട് മാമുക്കോയ. നേറ്റീവ് ബാപ്പ എന്നായിരുന്നു ആൽബത്തിന്റെ പേര്. ( Mamukkoya native bappa )
കേരളത്തിലെ മുസ്ലിം ജനത അനുഭവിക്കുന്ന അരക്ഷിതാവസ്ഥ പ്രമേയമാക്കി മുഹ്‌സിൻ പെരാരി സംവിധാനം ചെയ്ത നേറ്റീവ് ബാപ്പയിൽ മാമുക്കോയയായിരുന്നു പ്രധാന വേഷം ചെയ്തത്. തീവ്രവാദ-ഭീകരവാദ വേട്ടയുടെ ഇരയായ യുവാവിന്റെ പിതാവ് നടത്തുന്ന ആത്മഗതങ്ങളാണ് റാപ്പിന്റെ ഇതിവൃത്തം. അവിടെയും കോഴിക്കോടൻ ശൈലി വിടാതെ നേറ്റീവ് ബാപ്പയ്ക്ക് മാമുക്കോയ ശബ്ദവും മുഖവും നൽകി.
പ്രിയനടന്റെ വിയോഗത്തിൽ ഈ ആൽബം കൂടി ഓർത്തെടുക്കുകയാണ് മലയാളികൾ. ഇന്ന് ഉച്ചയോടെയാണ് നടൻ മാമുക്കോയ അന്തരിച്ചത്. ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്നു. കോഴിക്കോട് മൈത്ര ആശുപത്രിയിൽ വച്ചാണ് അന്ത്യം. ഏപ്രിൽ 24 ന് മലപ്പുറം വണ്ടൂരിലെ സെവൻസ് ടൂർണമെന്റ് ഉദ്ഘാടനത്തിനെടെയാണ് ഹൃദയാഘാതം ഉണ്ടായത്.
Story Highlights: Mamukkoya native bappa
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here