Advertisement

മുക്കുപണ്ടം പണയംവച്ച് തട്ടിപ്പ്; സ്ഥിരം കുറ്റവാളി പിടിയില്‍

April 26, 2023
Google News 2 minutes Read
Man arrested in fake gold case

മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ് നടത്തുന്ന സംഘത്തിലെ ഒരാളെ എരുമപ്പെട്ടി പൊലിസ് അറസ്റ്റ് ചെയ്തു. വേലൂര്‍ കുട്ടംകുളങ്ങര സ്വദേശി ഫ്രിജോയാണ് പിടിയിലായത്. വേലൂര്‍ സഹകരണ ബാങ്കിലാണ് ഫ്രിജൊ സ്വര്‍ണ്ണാഭരണങ്ങള്‍ എന്ന വ്യാജേന മുക്കുപണ്ടങ്ങള്‍ പണയം വെച്ച് 1,60,000 രൂപ തട്ടിയെടുത്തത്. (Man arrested in fake gold case)

കഴിഞ്ഞവര്‍ഷം മാര്‍ച്ച് 3ാം തിയതി മുക്കുപണ്ടം പണയം വെച്ച് ഒരു ലക്ഷം രൂപയും ഏപ്രില്‍ 14ാം തിയ്യതി പണയം വെച്ച് 60,000 രൂപയുമാണ് തട്ടിയെടുത്തത്. കഴിഞ്ഞ ദിവസം പുതുരുത്തിയിലെ ബാങ്കില്‍ സമാനമായ രീതിയില്‍ പ്രതി തട്ടിപ്പ് നടത്താന്‍ ശ്രമിക്കുന്നതിനിടയില്‍ ജീവനക്കാര്‍ കയ്യോടെ പിടികൂടി മുളങ്കുന്നത്ത്ക്കാവ് മെഡിക്കല്‍ കോളേജ് പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

Read Also: ‘കേരളത്തിലെ യുവത ഒന്നടങ്കം പറയും അടിപൊളി വന്ദേ ഭാരതെന്ന്’; മലയാളം പറഞ്ഞ് അശ്വിനി വൈഷ്ണവ്

തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് വേലൂര്‍ സഹകരണ ബാങ്കില്‍ മുക്കുപണ്ടം പണയം വെച്ചത് പ്രതി വെളിപ്പെടുത്തിയത്. തുടര്‍ന്ന് എരുമപ്പെട്ടി പൊലീസ് കസ്റ്റഡിയില്‍ വാങ്ങി അറസ്റ്റ് ചെയ്യുകയായിരുന്നു. മുക്കു പണ്ടങ്ങള്‍ നിര്‍മ്മിച്ച് നല്‍കുന്നവരുള്‍പ്പടെ നാല് പേരാണ് തട്ടിപ്പ് സംഘത്തിലുള്ളത്. കൂട്ടുപ്രതികള്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.

Story Highlights: Man arrested in fake gold case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here