‘ഞാനെന്റെ ഒരുവയസുള്ള കുഞ്ഞിന്റെ ആരോഗ്യത്തിനായി ചീവീടുകളെ വറുത്തുകൊടുക്കാറുണ്ട്’; ഫുഡ് റൈറ്ററുടെ വെളിപ്പെടുത്തലില്‍ സമൂഹമാധ്യമങ്ങളില്‍ സജീവ ചര്‍ച്ച

കുട്ടികളുടെ ആയാലും മുതിര്‍ന്നവരുടേതായാലും ആരോഗ്യത്തിന് പ്രൊട്ടീന്‍ അത്യാവശ്യമാണ്. ചിക്കന്‍, ബീഫ്, പോര്‍ക്ക്, മുട്ട എന്നിവയില്‍ നിന്നെല്ലാം നല്ല രീതിയില്‍ ശരീരത്തിന് ആവശ്യമായ പ്രൊട്ടീന്‍ ലഭിക്കുന്നു. കുഞ്ഞുങ്ങള്‍ക്കുള്ള പ്രൊട്ടീന്‍ ഭക്ഷണങ്ങള്‍ക്ക് പക്ഷേ മാര്‍ക്കറ്റില്‍ വില ഇത്തിരി കൂടുതലാണ്. വിലക്കയറ്റത്തെ മറികടക്കാനും കുഞ്ഞിന്റെ ശരീരത്തില്‍ ആവശ്യത്തിന് പ്രൊട്ടീന്‍ ലഭിക്കാനും ഫുഡ് റൈറ്റര്‍ കൂടിയായ ഒരു അമ്മ തെരഞ്ഞെടുത്ത മാര്‍ഗമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. തന്റെ കുഞ്ഞിന് പ്രൊട്ടീനിനായി സ്ഥിരമായി ചീവീടുകളെ പാകം ചെയ്ത് നല്‍കാറുണ്ടെന്നാണ് ഇവര്‍ വെളിപ്പെടുത്തിയത്. (Mother Feeds Crickets To baby To Ensure Protein Intake)
ടൊറോന്റോയില്‍ നിന്നുള്ള ഫുഡ് റൈറ്ററായ ടിഫാനി ലെയ് ഇന്‍സൈഡറിനോടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. തന്റെ 18 മാസം പ്രായമുള്ള കുഞ്ഞിനാണ് ചീവീട് ഭക്ഷണം നല്‍കി വരുന്നതെന്ന് ഇവര്‍ പറയുന്നു. ഒരു ഫുഡ് റൈറ്ററെന്ന നിലയില്‍ വിവിധ പരീക്ഷണങ്ങള്‍ നടത്താന്‍ തനിക്കെന്നും താത്പര്യമാണെന്നും പ്രൊട്ടീന്‍ ഭക്ഷണം വാങ്ങിക്കുന്ന പൈസ തനിക്ക് സമ്പാദിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.
Read Also: ആയുര്‍ദൈര്‍ഘ്യത്തില്‍ സ്ത്രീകളും പുരുഷന്മാരും തമ്മിലുള്ളത് ഭീമമായ വിടവ്; പുരുഷന്മാരുടെ ആയുസ് കുറയുന്നത് എന്തുകൊണ്ട്?
ചീവീടുകളെ ഉപയോഗിച്ച് നിര്‍മിച്ച പ്രൊട്ടീന്‍ പൗഡര്‍ വെറും രണ്ട് ടേബിള്‍ സ്പൂണ്‍ ഉപയോഗിച്ചാല്‍ തന്നെ കുഞ്ഞുങ്ങള്‍ക്കുള്ള പ്രൊട്ടീന്‍ ആകുമെന്നും ഇവര്‍ പറയുന്നത്. വിയറ്റ്‌നാം, തായ്‌ലാന്‍ഡ് മുതലായ രാജ്യങ്ങളില്‍ പ്രാണി ഭക്ഷണങ്ങള്‍ നന്നായി തയാറാക്കാറുണ്ടെന്നും ഇവര്‍ പറയുന്നു. എന്നാല്‍ വ്യക്തമായ പഠനങ്ങളോ വിലയിരുത്തലുകളോ ഇല്ലാതെ ഒരു കൊച്ചുകുട്ടിയ്ക്ക് ഇത്തരം ഭക്ഷണങ്ങള്‍ നല്‍കി പരീക്ഷിക്കുന്നത് അല്‍പം കടന്ന കൈയായിപ്പോയെന്ന് സോഷ്യല്‍ മീഡിയയില്‍ നിരവധി പേര്‍ അഭിപ്രായപ്പെടുന്നു.
Story Highlights: Mother Feeds Crickets To baby To Ensure Protein Intake
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here