Advertisement

കർണാടകയിൽ കോൺഗ്രസ് വലിയ വിജയം നേടും; മുഖ്യമന്ത്രി ആരെന്നത് തെരഞ്ഞെടുപ്പിന് ശേഷം തീരുമാനിക്കും; രമേശ് ചെന്നിത്തല

April 26, 2023
2 minutes Read
ramesh chennithala replies tokarnataka election

കർണാടക തെരെഞ്ഞെടുപ്പിൽ കോൺഗ്രസ് വലിയ വിജയം നേടുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ബിജെപി സർക്കാരിന്റെ അഴിമതിയിൽ ജനം മടുത്തുവെന്നും രമേശ് ചെന്നിത്തല ട്വന്റിഫോറിനോട് പറഞ്ഞു. തെരെഞ്ഞെടുപ്പിൽ മതപരമായ ദ്രുവീകരണത്തിന് ബിജെപി ശ്രമിക്കുന്നു. മുഖ്യമന്ത്രി ആരെന്നത് തെരഞ്ഞെടുപ്പിന് ശേഷം തീരുമാനിക്കും.(Ramesh chennithala says congress will win in karnataka)

ജനവികാരം തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും. ഇന്ന് മുതല്‍ കര്‍ണാടകയിലെ പ്രചരണം ശക്തമാകുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.കമ്മീഷൻ അടിക്കുന്ന പരിപാടികൾ അല്ലാതെ വികസനം ഉണ്ടായിട്ടില്ല. അവിടെ വികസനം കൊണ്ടുവന്നത് കോൺഗ്രസ് സർക്കാറുകളാണ്. കര്‍ണാടകയില്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ വളരെ രൂക്ഷമാണ്. അവരുടെ പ്രശ്‌നങ്ങള്‍ ഒന്നുപോലും പരിഹരിക്കാന്‍ ഈ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല.

Read Also: മൊബൈൽ ഫോൺ പൊട്ടിത്തെറിക്കാൻ കാരണമെന്ത് ? എങ്ങനെ സൂക്ഷിക്കണം ?

തൊഴില്‍ രഹിതരായ യുവാക്കള്‍ക്ക് 3000 രൂപ വീതം നല്‍കുക, സ്ത്രീകള്‍ക്ക് 2000 രൂപ വീതം നല്‍കുക, ഡിപ്ലോമ എടുത്തവര്‍ക്ക് 1500 രൂപ വീതം നല്‍കുക, ഒരാള്‍ക്ക് പത്ത് കിലോ അരി വീതം നല്‍കുക എന്നീ നാല് ഗ്യാരന്റികള്‍ കര്‍ണാടകയിലെ ജനങ്ങള്‍ക്ക് കോണ്‍ഗ്രസ് ഉറപ്പുനല്‍കുന്നുണ്ട്. ജഗദീഷ് ഷെട്ടാറുടെ വരവ് ലിംഗായത്ത് സമുദായത്തിന് സ്വാധീനമുളള മേഖലകളില്‍ കോണ്‍ഗ്രസിന് ഗുണം ചെയ്യുമെന്നും ചെന്നിത്തല പറഞ്ഞു.

Story Highlights: Ramesh chennithala says congress will win in karnataka

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top