‘ഒരു ചാപ്റ്റർ ഇല്ലാതാവുകയാണ്’; കുടുംബാംഗത്തെ നഷ്ടമായെന്ന് സത്യന്‍ അന്തിക്കാട്

സത്യൻ അന്തിക്കാടിന്റെ ഫ്രെയിമുകളിലൂടെ മാമുക്കോയ അഭിനയിച്ചു ഫലിപ്പിച്ച കഥാപാത്രങ്ങൾക്ക് ഒരിക്കലും മരണമില്ല. ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റിലാണ് ആദ്യമായി സത്യൻ അന്തിക്കാടിൻ്റെ സിനിമയിൽ അദ്ദേഹം അഭിനയിക്കുന്നത് . ശ്രീനിവാസനാണ് സത്യൻ അന്തിക്കാടിനെ പരിചയപ്പെടുത്തുന്നത്. അദ്ദേഹത്തിന് സംസ്ഥാന പുരസ്കാരം ലഭിച്ചത് സത്യൻ അന്തിക്കാടിൻ്റെ ഇന്നത്തെ ചിന്താവിഷയം എന്ന ചിത്രത്തിലൂടെയാണ്.
ഇപ്പോഴിതാ മാമുക്കോയയുമൊത്തുള്ള ഓർമ്മകൾ ഓർത്തെടുക്കുകയാണ് സത്യൻ അന്തിക്കാട്. ‘ഒരു കുടുംബാംഗത്തെയാണ് നഷ്ടമായിരിക്കുന്നത്, ഒരു നടനായിട്ട് മാറി നിന്നിട്ടില്ലല്ലോ. ഇപ്പോഴും എന്നെ സംബന്ധിച്ചിടത്തോളം ഇന്നസെൻറും മാമുക്കോയയും നെടുമുടിയും ഒക്കെ എന്റെ ശക്തി ആയിരുന്നു. ആ ഒരു ചാപ്റ്റർ ഇല്ലാതാവുകയാണെ’ന്ന് അദ്ദേഹം പറഞ്ഞു.
മലബാർ ശൈലിയെ തനിമ ചോരാതെ തികച്ചും സ്വാഭാവികമായി വെള്ളിത്തിരയിൽ അവതരിപ്പിച്ച കലാകാരനെയാണ് മലയാളത്തിന് നഷ്ടമായിരിക്കുന്നത്. സ്വാഭാവിക അഭിനയത്തിലൂടെയും തികച്ചും ലളിതമായ ശരീര ഭാഷയിലൂടെയും ചിരിപ്പിച്ച് മാമൂക്കോയ എന്ന അതുല്യ പ്രതിഭയായി മലയാളികളുടെ മനസിൽ എന്നും നിറഞ്ഞു നിൽക്കും.
Story Highlights: Mamukkoya was more than just an actor, sathyan anthikad
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here