ആകാശവാണിയുടെ 91 എഫ് എം ട്രാൻസ്‌മീറ്ററുകൾ നാളെ പ്രധാനമന്ത്രി ഉദ്‌ഘാടനം ചെയ്യും; കേരളത്തിൽ രണ്ടിടത്ത്

ആകാശവാണിയുടെ 91 എഫ് എം ട്രാൻസ്‌മീറ്ററുകൾ നാളെ പ്രധാനമന്ത്രി ഉദ്‌ഘാടനം ചെയ്യും. കേരളത്തിൽ പത്തനംതിട്ടയിലും, കായംകുളത്തുമാണ് പുതിയ എഫ് എം ട്രാൻസ്‌മീറ്ററുകൾ രൂപപ്പെടുക. രാജ്യവ്യാപകമായി എഫ് എം റേഡിയോ പ്രക്ഷേപണം വർധിപ്പിക്കുന്നതിന്റെ ഭാഗമായാണിത്. പ്രധാനമന്ത്രി നരേന്ദ്ര മോദി രാവിലെ 10:30ന് വിഡിയോ കോൺഫറൻസിങ് വഴിയാകും ഇവ ഉദ്ഘാടനം ചെയ്യുക.(Narendra Modi will inaugurate 91 FM transmitters of Aakashvani)
കേരളത്തിൽ, ആലപ്പുഴ ജില്ലയിലെ കായംകുളത്തും പത്തനംതിട്ട ജില്ലയിലെ മണ്ണാറ മലയിലുമാണ് പ്രക്ഷേപണികൾ സ്ഥാപിച്ചിട്ടുള്ളത്. 100 വാട്സാണ് ഈ ട്രാൻസ്മിറ്ററുകളുടെ പ്രസരണശേഷി . കായംകുളത്തെ ഫ്രീക്വൻസി 100.1 മെഗാ ഹെഡ്സ് ഉം , പത്തനംതിട്ടയിലേത് 100 മെഗാഹെർഡ്‌സും ആണ്.
Read Also: മൊബൈൽ ഫോൺ പൊട്ടിത്തെറിക്കാൻ കാരണമെന്ത് ? എങ്ങനെ സൂക്ഷിക്കണം ?
തിരുവനന്തപുരം ആകാശവാണി നിലയത്തിൽ നിന്നുള്ള പരിപാടികൾ രാവിലെ അഞ്ചര മണി മുതൽ രാത്രി 11. 10 വരെ തുടർച്ചയായി പ്രക്ഷേപണം ചെയ്യും. പ്രക്ഷേപണിയുടെ 15 കിലോമീറ്റർ ചുറ്റളവിലുള്ള
എഫ് എം റേഡിയോ ശ്രോതാക്കൾക്കും എഫ് എം റേഡിയോ സൗകര്യമുള്ള മൊബൈൽ ഫോൺ ഉപഭോക്താക്കൾക്കും റേഡിയോ പരിപാടികൾ കേൾക്കാവുന്നതാണ് .
പത്തനംതിട്ടയിലെ ട്രാൻസ്‌മീറ്റർ സ്ഥാപിച്ചിട്ടുള്ളത് ജില്ലയിലെ ഉയർന്ന പ്രദേശമായ മണ്ണാറ മലയിലായതിനാൽ വ്യക്തത അല്പം കുറഞ്ഞാലും 25 കിലോമീറ്റർ ചുറ്റളവിൽവരെ പരിപാടികൾ കേൾക്കാനാകും.
Story Highlights: Narendra Modi will inaugurate 91 FM transmitters of Aakashvani
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here