Advertisement

ഇന്ത്യ-ചൈന നയതന്ത്രതല ചർച്ച; നിയന്ത്രണ രേഖയിലെ തർക്കങ്ങൾ പരിഹരിക്കണമെന്ന് രാജ്നാഥ് സിം​ഗ്

April 27, 2023
Google News 2 minutes Read
Rajnath Singh

നിയന്ത്രണ രേഖയിലെ തർക്കങ്ങൾ നിലവിലുള്ള ഉഭയകക്ഷി കരാറുകൾക്ക് അനുസൃതമായി പരിഹരിക്കണമെന്ന് ചൈനയോട് ഇന്ത്യ. ഡൽഹിയിൽ പ്രതിരോധ മന്ത്രി രാജ്നാഥ് സിം​ഗും ചൈനീസ് പ്രതിരോധമന്ത്രി ലി ഷാങ്ഫുവുമായി നടത്തിയ കൂടികാഴ്ചയിലാണ് ഇന്ത്യ നിലപാട് അറിയിച്ചത്.

നാളെ നടക്കുന്ന ഷാങ്ഹായി സഹകരണ ഉച്ചകോടിയിൽ പങ്കെടുക്കാനാണ് ചൈനീസ് പ്രതിരോധ മന്ത്രി ഇന്ത്യയിലെത്തിയത്. അതിർത്തിയിൽ സംഘർഷം ആവർത്തിക്കുന്ന പശ്ചാത്തലത്തിലാണ് ചർച്ച. ഗൽവാൻ സംഘർഷത്തിന് ശേഷം ആദ്യമായാണ് ഇരു രാജ്യങ്ങളുടെയും പ്രതിരോധ മന്ത്രിമാർ കൂടികാഴ്ച നടത്തുന്നത്.

നിലവിലുള്ള കരാറുകളുടെ ലംഘനം ഉഭയകക്ഷി ബന്ധത്തിന്റെ മുഴുവൻ അടിത്തറയും ഇല്ലാതാക്കിയെന്നും അതിർത്തിയിലെ സേനാ വിന്യാസം പിൻവലിക്കുന്നത് യുക്തിസഹമായി തുടരുമെന്നും ഇന്ത്യ യോഗത്തിൽ അറിയിച്ചു.

Story Highlights: Rajnath Singh takes hard line on LAC row, says it has eroded India-China ties

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here